കട്ടൻ വെറൈറ്റികളിൽ രുചിയിലും ഗുണത്തിലും ഏറ്റവും മുന്നിൽ നിൽക്കും ഇഞ്ചിച്ചായ. ആന്റി ഓക്സിഡന്റുകൾ, വൈറ്റമിൻ, മിനറൽസ് എന്നിവ കൊണ്ട് സമ്പന്നമാണ് ഇഞ്ചി. ഇഞ്ചിച്ചായ ശീലമാക്കിയാലുള്ള ഗുണങ്ങൾ ഇവയാണ്.
മാനസിക സമ്മർദ്ദം കുറയ്ക്കാൻ ഇഞ്ചിച്ചായ കുടിക്കുന്നത് നല്ലതാണത്രേ. ആന്റി ഓക്സിഡന്റുകൾ ധാരാളമുള്ളതിനാൽ രോഗപ്രതിരോധ ശേഷി വർധിപ്പിക്കുന്നു. ശരീരത്തിനും മനസിനും ഇത് നല്ലതാണ്.
ചർമ്മാരോഗ്യത്തിനും ഗുണം ചെയ്യും.ദഹനപ്രശ്നങ്ങൾക്ക് ചെറിയൊരു മരുന്നുകൂടിയാണ് ഇഞ്ചിച്ചായ. വെറുംവയറ്റിൽ ജിഞ്ചർ ടീ കഴിച്ചാൽ ദഹന അസ്വസ്ഥതയുള്ളവർക്ക് ആശ്വാസം ലഭിക്കും.
ഇഞ്ചിയിലുള്ള സിഞ്ചിബർ ബാക്ടീരിയയിൽ നിന്നും വയറിനെ കാക്കും. അൾസർ ഉള്ളവർക്കും നല്ലതാണ്.രക്തയോട്ടം കൂട്ടാനും ഇഞ്ചിച്ചായ സഹായിക്കും. ഇഞ്ചിയിലെ ജിഞ്ചറോൾസ്, സിഞ്ചറോൺ എന്നിവ ശരീരത്തെ ചൂടാക്കുമെന്ന് പഠനങ്ങൾ പറയുന്നു.
തയ്യാറാക്കുന്ന വിധം
ഇഞ്ചി – ചെറിയ കഷ്ണങ്ങളാക്കിയത് ഒരു ടീ സ്പൂൺ
തേയില – ഒരു ടീസ്പൂൺ
വെള്ളം – മൂന്ന് കപ്പ്
തേൻ – ടീ സ്പൂൺ (ആവശ്യമെങ്കിൽ)
പാൽ – ഒരു കപ്പ് (ആവശ്യമെങ്കിൽ)
നാരങ്ങാ നീര് – മൂന്ന് ടീസ്പൂൺ
പുതിനയില – രണ്ട്
3 കപ്പ് വെള്ളം തിളപ്പിക്കുക. നന്നായി തിളച്ചുവരുമ്പോൾ ഇഞ്ചി ഇട്ടുകൊടുക്കുക. ശേഷം തേയില, പാൽ, തേൻ എന്നിവ ചേർക്കുക. മൂന്ന് മിനുറ്റ് തിളപ്പിച്ച് നാരങ്ങാ നീരും പുതിനയിലയും കൂടി ചേർത്താൽ ജിഞ്ചർ ടീ റെഡി.
പ്രതികരിക്കാൻ ഇവിടെ എഴുതുക