സ്വാസിക നായികാവേഷം ചെയ്യുന്ന പുതിയ ചിത്രമാണ് ‘ജെന്നിഫർ ഇൻ’. ചിത്രത്തിന്റെ ടൈറ്റിൽ ലോഞ്ച് നടൻ ആസിഫ് അലിയും മംമ്ത മോഹൻദാസും അവരുടെ സോഷ്യൽ മീഡിയ പേജുകളിലൂടെ നിർവഹിച്ചു.
കഴിഞ്ഞ വർഷം ‘വാസന്തി’ എന്ന സിനിമയിലെ പ്രകടനത്തിന് സംസ്ഥാന പുരസ്കാരം നേടിയ ശേഷം സ്വാസിക നായികാവേഷം ചെയ്യുന്ന ചിത്രമാണിത്. ജെന്നിഫർ എന്നാണ് കഥാപാത്രത്തിന്റെയും പേര്. നടുവട്ടം പ്രൊഡക്ഷന്സിന്റെയും നവരംഗ് സ്ക്രീൻസിന്റെയും ബാനറിൽ ആന്റണി നടുവട്ടവും ബിനു ദേവും ചേർന്നാണ് നിർമ്മാണം. അൽത്താഫിന്റെ കഥയ്ക്ക് മനോജ് ഐ. ജിയാണ് തിരക്കഥയും സംഭാഷണവും ഒരുക്കുന്നത്.
അൽത്താഫ് റഹ്മാനാണ് ചിത്രത്തിന്റെ സംവിധായകൻ. ‘നീലി’ എന്ന ചിത്രം സംവിധാനം ചെയ്തത് അൽത്താഫാണ്. അതിനും മുൻപ് സോഷ്യൽ മീഡിയയിൽ ഹിറ്റായ ഹ്രസ്വചിത്രം ‘തോർത്ത്’ സംവിധാനം ചെയ്ത് അൽത്താഫ് ശ്രദ്ധേയനായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക