ഭരണത്തിലേറിയ നാൾ മുതൽ തമിഴ്നാട്ടിൽ മാറ്റങ്ങൾക്ക് വഴിയൊരുക്കിയ ആളാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. അധികാരത്തിലേറിയ ദിവസം തന്നെ നിർണായക തീരുമാനങ്ങളെടുക്കുകയും ചെയ്തിരുന്നു. സംസ്ഥാനത്ത് കോവിഡ് വ്യാപനവുമായി ബന്ധപ്പെട്ട് ചികിത്സയും പ്രതിരോധ മാർഗങ്ങളും ഉൾപ്പെടെ എം.കെ സ്റ്റാലിൻ മന്ത്രിസഭ തീരുമാനങ്ങൾ കൈക്കൊണ്ടു. ഇപ്പോഴിതാ കോവിഡ് പ്രതിരോധത്തിനായി 13 അംഗ കോവിഡ് ഉപദേശക സമിതി രൂപീകരിച്ചിരിക്കുകയാണ് അദ്ദേഹം.
കെട്ടിടത്തില്‍ തീപിടിച്ചു; അഞ്ചാം നിലയില്‍ നിന്ന് എടുത്തുച്ചാടി പൂച്ച; പിന്നീട് സംഭവിച്ചത്
എ.ഐ.എ.ഡി.എം.കെ നേതാവും മുന്‍ ആരോഗ്യമന്ത്രിയുമായ വിജയഭാസ്കര്‍ ഉൾപ്പെടുന്നതാണ് തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്റെ
ടാസ്ക്ഫോഴ്സ്. മുഖ്യമന്ത്രി തന്നെയായിരിക്കും സമിതിയുടെ അധ്യക്ഷന്‍. ജി.കെ. മണി (പി.എം.കെ), സൂസന് തിരുമലൈകുമാര്‍ (എം.ഡി.എം.കെ), ടി. വേല്മുരുകന് (ടി.വി.കെ), ഡോ. ഏഴിലന് (ഡി.എം.കെ), നാഗൈ മാലി (സി.പി.എം), എസ്.എസ്. ബാലാജി (വി.സി.കെ), ഡോ. ജവഹറുല്ല (എം.എം.കെ), എ.എം. മണിരത്നം (കോണ്‍ഗ്രസ്), പുവൈ ജഗന് മൂര്‍ത്തി (പി.ബി), ടി. രാമചന്ദ്രന് (സി.പി.ഐ), നഗര്‍ നാഗേന്ദ്രന് (ബി.ജെ.പി), ആര്. ഈശ്വരന് (കെ.എം.ഡി.കെ) തുടങ്ങിയവരാണ് സമിതിയിലെ അംഗങ്ങള്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക