ഗായകനും ബോളിവുഡ് താരറാണി പ്രിയങ്ക ചോപ്രയുടെ ഭർത്താവുമാണ് നിക്ക് ജൊനാസ്. ഇരുവരുടെയും പ്രണയവും വിവാഹവുമെല്ലാം സമൂഹമാധ്യമങ്ങളിൽ വലിയ വാർത്തകളായിരുന്നു. വിവാഹശേഷവും ഇരുവരുടെയും വിശേഷങ്ങൾ സോഷ്യൽ മീഡിയകളിൽ സജീവമാകാറുണ്ട്. ഇപ്പോഴിതാ ഖേദകരമായ ഒരു വാർത്തയാണ് പുറത്തുവരുന്നത്. ടെലിവിഷന്‍ ഷോ ചിത്രീകരണത്തിനിടെ ഗായകൻ നിക്ക് ജൊനാസിന് പരിക്കേറ്റു എന്നാണ് വിവരം. എങ്ങനെയാണ് അപകടം സംഭവിച്ചത് എന്നത് വ്യക്തമല്ല.
എന്നാൽ, നിക്കിന്റെ റിയാലിറ്റി ഷോയായ ‘ദി വോയ്സിന്റെ’ ചിത്രീകരണം ഉടൻ പുനരാരംഭിക്കും. ഇപ്പോള്‍ അദ്ദേഹം ലോസാഞ്ചല്‍സിലാണ്. അടുത്തിടെ സ്പേസ്മാൻ എന്ന ആൽബം നിക്ക് പുറത്തിറക്കിയിരുന്നു. പ്രിയങ്ക ചോപ്ര തന്റെ അടുത്ത ഒടിടി പ്രോജക്ടുമായി ബന്ധപ്പെട്ടുള്ള തിരക്കുമായി ലണ്ടനിലാണ്. ഏറെ നാളുകളായി ലണ്ടനില്‍ സ്ഥിരതാമസക്കാരിയാണ് പ്രിയങ്ക.
വിദ്യാബാലൻ ചിത്രം ‘ഷേർണി’യുടെ റിലീസ് പ്രഖ്യാപിച്ചു, ചിത്രം ഒടിടിയിൽ
പ്രതികരിക്കാൻ ഇവിടെ എഴുതുക