തീപിടിച്ച കെട്ടിടത്തിന്റെ മുകളില്‍ നിന്ന് ചാടിയ ഒരു പൂച്ചയുടെ വീഡിയോ ആണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. അഞ്ചാം നിലയില്‍ നിന്ന് എടുത്തുച്ചാടിയ പൂച്ച ഒരു പോറലുപോലും ഏല്ക്കാതെ നടന്നുപോകുന്നതാണ് വീഡിയോയില്‍ കാണുന്നത്. ഐഎഫ്എസ് ഉദ്യോഗസ്ഥനായ സുശാന്ത നന്ദയാണ് വീഡിയോ തന്റെ ട്വിറ്ററിലൂടെ പങ്കുവച്ചത്.
യുഎസിലെ ചിക്കാഗോയില്‍ നിന്നുള്ളതാണ് ഈ ദൃശ്യം. തീ ആളിക്കത്തുന്ന കെട്ടിടത്തിന്റെ അഞ്ചാമത്തെ നിലയില്‍ നിന്നാണ് പൂച്ച താഴേയ്ക്ക് ചാടിയത്. എന്നാല്‍ നാലുകാലില്‍ വന്നുവീഴുന്ന പൂച്ച നടന്നുപോകുന്നതാണ് വീഡിയോയുടെ അവസാനം കാണുന്നത്.
Eight lives to go…
A cat leaping from the 5th floor of a burning apartment and walking away unscathed.
🎥:In the clip pic.twitter.com/QIWJ7hJvet— Susanta Nanda (@susantananda3) May 15, 2021
ചിക്കാഗോ ഫയര്‍ മീഡിയയും സംഭവം ട്വിറ്ററിലൂടെ പങ്കുവച്ചിരുന്നു. വീഡിയോ വൈറലായി
Nine lives for a cat that jumped from fire at 65th and Lowe. Cat hit grass bounced and walked away! pic.twitter.com/LRBsjMta2Z
— Chicago Fire Media (@CFDMedia) May 13, 2021
പ്രതികരിക്കാൻ ഇവിടെ എഴുതുക