മലയാളികളുടെ പ്രിയപ്പെട്ട ഗായികയാണ് അമൃത സുരേഷ്. സോഷ്യല്‍ മീഡിയയില്‍ സജീവമായ താരമാണ്. തന്റെ ചിത്രങ്ങളും വിശേഷങ്ങളും പങ്കുവെച്ച് ഗായിക സോഷ്യൽ മീഡിയയിൽ എത്താറുണ്ട്. കഴിഞ്ഞ ദിവസം അമൃത തന്റെ ചിത്രം പോസ്റ്റ് ചെയ്തിരുന്നു. ഇതിന് ഒരാളുടെ കമന്റും അതിന് അമൃത നല്കിയ മറുപടിയുമാണ് ഇപ്പോൾ വൈറലാകുന്നത്.
‘അമൃതയുടെ നല്ല മുഖം കള്ള് കുടിച്ചും, സിഗരറ്റു വലിച്ചും മുഖ പേശികള്‍ വലിഞ്ഞുമുറുകി രഞ്ജിനി ഹരിദാസിന്റെ ജീവിത ശൈലി ഓര്‍മ്മിപ്പിയ്ക്കും വിധം. എന്നാണ് ഒരാള്‍ അമൃതയുടെ പോസ്റ്റിനു താഴെ കമന്റ് ചെയ്തത്.
ഇതിനു അമൃത മറുപടിയും നല്കി. താന്‍ മദ്യപിക്കുകയോ പുകവലിക്കുകയോ ചെയ്യാറില്ലെന്നും മുഖത്ത് കാണുന്നത് കോവിഡാനന്തര ക്ഷീണമാണെന്നുമാണ് അമൃത നല്കിയ മറുപടി. അമൃതയെ പിന്തുണച്ച് നിരവധി പേര് കമന്റ് ചെയ്തിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക