രണ്ടാം പിണറായി മന്ത്രിസഭ 20 ാം തിയ്യതി സത്യപ്രതിജ്ഞ ചെയ്യാനിരിക്കെ സിപിഐഎമ്മില്‍ നിന്നും കെകെ ശൈലജ ഒഴികെ എല്ലാം പുതുമുഖങ്ങളാണ്. പുതുമുഖങ്ങള്‍ക്ക് പ്രാധാന്യം നല്‍കികൊണ്ടുള്ള ഈ മന്ത്രിസഭ കഴിഞ്ഞ മന്ത്രിസഭയേക്കാള്‍ മികച്ച രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യുമെന്ന് മാധ്യമപ്രവര്ത്തകന് ജേക്കബ് ജോര്‍ജ് പറഞ്ഞു.
മുമ്പ് മന്ത്രിസ്ഥാനം സംബന്ധിച്ച് ഒരു കോണ്‍ഗ്രസ് നേതാവ് തന്നോട് പങ്കുവെച്ച ‘ വിഷമം’ പങ്കുവെച്ചായിരുന്നു ജേക്കബ് ജോര്‍ജിന്റെ പ്രതികരണം.
‘മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ മന്ത്രിസ്ഥാനം കിട്ടുമെന്ന് പ്രതീക്ഷിച്ചിരുന്ന ഒരു പ്രധാനപ്പെട്ട നേതാവ്, ഇപ്പോഴും അദ്ദേഹം എംഎല്‍എയാണ്. അദ്ദേഹത്തിന് മന്ത്രിസ്ഥാനം കിട്ടിയില്ല.
വളരെ വിഷമത്തില്‍ എന്നോട് പറഞ്ഞു ഈ പ്രായത്തില്‍ ഒക്കെയല്ലേ ഞങ്ങള്‍ക്ക് മന്ത്രിയാവേണ്ടത്. അതാണ് അതിന്റെ കാര്യം. അദ്ദേഹം ഉമ്മന്‍ചാണ്ടിയോടും അക്കാര്യം പറഞ്ഞിരുന്നു.
വളരെ വിഷമത്തോടെയാണ് എന്നോട് ഇക്കാര്യം പറയുന്നത്. ഒരു കോഴി വളര്‍ത്തല്‍ വകുപ്പെങ്കിലും കിട്ടിയാല്‍ മതിയായിരുന്നു. ഞാനാ വകുപ്പിനെ ഏറ്റവും വലിയ വകുപ്പായി മാറ്റിയേനെ.
അതാണ് ശൈലജ ടീച്ചര്‍ കാണിച്ചത്. ശൈലജ ടീച്ചറുടെ അര്‍പ്പണബോധവും ആ കാരുണ്യവും ഇതെല്ലാം അവരുടെ പ്രവര്‍ത്തികളില്‍ പ്രകടമായിരുന്നു. അതിനേക്കാള്‍ ഇരട്ടിയായി പുതിയ മന്ത്രിമാര്‍ കാര്യങ്ങള്‍ ചെയ്യും.’ ജേക്കബ് ജോര്‍ജ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക