അശ്ലീല സന്ദേശമയച്ച വ്യക്തിക്ക് അശ്വതി ശ്രീകാന്ത് നല്കിയ മറുപടി കേരളത്തിലെ ഓരോ സ്ത്രീയുടെയും ശബ്ദമായിരുന്നു. പരിഹാസവും അശ്ലീലവും കേട്ട് തലകുനിച്ചിരിക്കാതെം കുറിയ്ക്കു കൊള്ളുന്ന മറുപടി നല്കിയ അശ്വതിക്ക് വലിയ രീതിയിലുള്ള പിന്തുണയാണ് ലഭിച്ചതും.
അശ്വതിയുടെ സരസവും കൃത്യവുമായ മറുപടിയെ ആഘോഷമാക്കുന്ന ശരാശരി ലയാളിയുടെ ഇരട്ടത്താപ്പിനെ കുറിച്ചു കൂടി തുറന്നെഴുതുകയാണ് ആദര്‍ശ് എച്ച് എസ്.
മാതൃത്വത്തിന്റെ ചട്ടക്കൂടിനു പുറത്തു നിന്നാണ് അശ്വതി മറുപടി നല്കിയിരുന്നതെങ്കില് കയ്യടിച്ചവര്‍ തന്നെ കല്ലെറിയുമായിരുന്നുവെന്ന് ആദര്‍ശ് കുറിക്കുന്നു.
ആദര്‍ശിന്റെ കുറിപ്പിലെ വരികള്‍ ഇങ്ങനെ:
ഒരു പെൺകുട്ടിയിടുന്ന ചിത്രത്തിന് കീഴിൽ വന്നിട്ട് അവളുടെ ശരീരത്തെ Objectify ചെയ്യുന്ന രീതിയിൽ abusive ആയൊരു കമന്റ് ഇടാൻ അയാൾക്ക് ധൈര്യം നൽകുന്നത് നൂറ്റാണ്ടുകളായി നമ്മുടെ സമൂഹം നിലനിർത്തി പോരുന്ന patriarchal ചിന്താഗതികളാണ്.
അശ്വതി അതിനോട് പ്രതികരിച്ച രീതി പക്വത നിറഞ്ഞതാണ്. ഏതൊരു വിഷയത്തിലും പ്രതികരിക്കാൻ ഒന്നിലധികം വഴികളുണ്ടാകും. ഒരു വ്യക്തി എന്ന നിലയിൽ അശ്വതി പ്രതികരിച്ച വ്യക്തിപരമായ രീതി ശരിയാണ്.
അശ്വതിയുടേത് ഒന്നാമത്തെ പ്രതികരണ രീതി ആണെങ്കിൽ രണ്ടാമത്തേത് “അതേ എന്റെ മുല സൂപ്പറാണ്. അതിനിപ്പോ എന്താണ്?” എന്ന ലളിതമായ ചോദ്യമാണ്.
അതായത് ഇത്തരത്തിലുള്ള ഞരമ്പന്മാരെ മാതൃത്വത്തിന്റെ ചട്ടക്കൂടിനു പുറത്ത് നിന്നും നേരിടാൻ കഴിയും.Breast ന് biologically ഒരു mammary gland എന്ന സ്വഭാവമുണ്ടെങ്കിലും അതിനു സമാന രീതിയിൽ ലൈംഗീകപരമായ ഉപയോഗങ്ങളും ഉണ്ട്.
പക്ഷേ അങ്ങനെയൊരു രീതിയിൽ മറുപടി നൽകിയിരുന്നെങ്കിൽ ഇന്ന് ആ reply ആഘോഷമാക്കിയവരിൽ ഭൂരിഭാഗവും ലവൾ പോക്ക് കേസ് ആണ് എന്ന മട്ടിൽ പ്രതികരിച്ചേനെ…ലവനും അവളും ഒരേ നാണയത്തിന്റെ ഇരുവശങ്ങളാണ് എന്നൊക്കെ വച്ചു കാച്ചിയേനെ…
അതാണ് ഞങ്ങളുടെ patriarchal സമൂഹം സ്ത്രീകൾക്ക് മുന്നിൽ കാട്ടുന്ന ഇരട്ടതാപ്പ്. നീയൊക്കെ എറിപോയാൽ മാതൃത്വം വരെ പറഞ്ഞു ഞരമ്പന്മാരെ നേരിട്ടോ, മുലകളുടെ sexual വശത്തെ കുറിച്ചൊന്നും സംസാരിക്കേണ്ട എന്നൊരു ലൈൻ ആണ്.
ചിത്രത്തിന് കടപ്പാട്: എഴുത്തും വരയും/ ഇന്‍സ്റ്റഗ്രാം
പ്രതികരിക്കാൻ ഇവിടെ എഴുതുക