കോവിഡിന്റെ രണ്ടാം തരംഗത്തിൽ ശ്വാസകോശത്തിലുണ്ടായ അണുബാധയെ തുടർന്നാണ് നിരവധി പേർ രാജ്യത്ത് മരണപ്പെട്ടത്. വൈറസ് ശ്വാസകോശത്തെ മോശമായി ബാധിക്കുന്നതോടെ രോഗികൾക്ക് ശ്വസിക്കാൻ പ്രയാസം അനുഭവപ്പെടുന്നു.
അണുബാധ ആദ്യം തൊണ്ടയിൽ നിന്ന് ആരംഭിക്കുന്നു. രോഗപ്രതിരോധശേഷി ഇല്ലാത്തവരിൽ വൈറസ് നേരിട്ട് ശ്വാസകോശത്തിലെത്തുന്നു.
കോവിഡ് പോസിറ്റീവ് രോഗികളിൽ അഞ്ചു മുതൽ ആറു ദിവസത്തിനുശേഷം അണുബാധ ശ്വാസകോശത്തെ ബാധിച്ചു തുടങ്ങുന്നു. ഈ സാഹചര്യത്തിൽ ശ്വാസകോശം എത്രത്തോളം ആരോഗ്യകരമാണെന്ന് അറിയേണ്ടത് വളരെ പ്രധാനമാണ്.
സാധാരണഗതിയിൽ ശ്വാസകോശത്തിന്റെ അവസ്ഥ അറിയാൻ എക്സ്റേ എടുക്കണം. എന്നാൽ വീട്ടിൽ ഇരുന്നുകൊണ്ട് ശ്വാസകോശത്തിന്റെ ആരോഗ്യം എളുപ്പവഴികളിലൂടെ പരീക്ഷിക്കാമെന്ന് പറയുകയാണ് സൈഡസ് ഹോസ്പിറ്റൽ.
സൈഡസ് ഹോസ്പിറ്റൽ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ട ഒരു ആനിമേറ്റഡ് വിഡിയോയിലാണ് ശ്വാസകോശം പരിശോധിക്കാനുള്ള എളുപ്പമാർഗ്ഗം കാണിച്ചുതരുന്നത്.
ശ്വാസകോശത്തിന്റെ ആരോഗ്യം പരിശോധിക്കുന്നതിനുള്ള വേഗതയേറിയതും എളുപ്പവുമായ ഒരു മാർഗമാണിതെന്ന് സൈഡസ് ഹോസ്പിറ്റൽ അവകാശപ്പെടുന്നു.
സൈഡസ് ഹോസ്പിറ്റൽ പങ്കിട്ട വിഡിയോയിലൂടെ പറയുന്നത്;
വിഡിയോയിൽ 0 മുതൽ 10 വരെ നമ്പറുകൾ നൽകിയിട്ടുണ്ട്, അതിൽ നമ്പർ രണ്ടിനെ സാധാരണ ശ്വാസകോശം എന്ന് വിളിക്കുന്നു. നമ്പർ അഞ്ച് ശക്തമായ ശ്വാസകോശം എന്നും നമ്പർ പത്തിനെ സൂപ്പർ ലംഗ്സ് എന്നും വിളിക്കുന്നു. വിഡിയോ പ്ലേ ചെയ്തശേഷം ശ്വാസം പിടിച്ചുവയ്ക്കുക.
ശ്വാസം നഷ്ടപ്പെടുമ്പോൾ എത്ര പോയിന്റുകൾ ലഭിച്ചുവെന്ന് അറിയാം. ചുവന്ന പന്ത് എത്ര തവണ കറങ്ങുന്നു എന്നതിനനുസരിച്ച് നിങ്ങൾക്ക് നമ്പർ നൽകും. ഈ പരീക്ഷണം നടത്തി ശ്വസിക്കാൻ ബുദ്ധിമുട്ടുണ്ടെങ്കിൽ ഉടൻ ഡോക്ടറുമായി ബന്ധപ്പെടണമെന്നും വിഡിയോയിൽ നിർദേശം നൽകുന്നു.
എന്നാൽ ഹോസ്പിറ്റൽ പുറത്തുവിട്ട ഈ വിഡിയോ ശാസ്ത്രത്തെ സംബന്ധിച്ച് എത്രത്തോളം ആധികാരികമാണെന്ന കാര്യത്തിൽ വ്യക്തതയില്ല. കോവിഡുമായി ബന്ധപ്പെട്ട് ഒട്ടേറെ തെറ്റിദ്ധരിപ്പിക്കുന്ന വിഡിയോകൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നുണ്ട്.
https://twitter.com/ZydusHospitals/status/1393155046645272576?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1393155046645272576%7Ctwgr%5E%7Ctwcon%5Es1_&ref_url=https%3A%2F%2Fwww.vanitha.in%2Fjustin%2Flungs-health-related-video-zydus-hospital-viral-post-in-social-media.html%3Ffbclid%3DIwAR0S4tUNuNBI-uAsNaDUxtTIzqGR64bxlPhuyxlF2Z1HznFgdF9szTUIWjc
പ്രതികരിക്കാൻ ഇവിടെ എഴുതുക