തിരുവനന്തപുരം: സംസ്ഥാനത്ത് പിണറായി വിജയന്റെ നേതൃത്വത്തിലുള്ള രണ്ടാം സർക്കാർ സത്യപ്രതിജ്ഞ
ചെയ്ത് അധികാരമേൽക്കാൻ ഇനി നിമിഷങ്ങൾ മാത്രം ബാക്കി.
തിരുവനന്തപുരം സെൻട്രൽ സ്റ്റേഡിയത്തിൽ ക്ഷണിക്കപ്പെട്ട അതിഥികൾ എത്തി. മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംഎൽഎമാരും രാഷ്ട്രീയ നേതാക്കളും ക്ഷണിക്കപ്പെട്ട അതിഥികളും ഉന്നത ഉദ്യോഗസ്ഥരും എത്തി.
സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി, സിപിഐ സംസ്ഥാന സെക്രട്ടറി കാനംരാജേന്ദ്രൻ, മുതിർന്ന നേതാവ് പന്ന്യൻ രവീന്ദ്രൻ, സിപിഎം സംസ്ഥാന സെക്രട്ടറി എ വിജയരാഘവൻതുടങ്ങി പ്രമുഖരുടെ നീണ്ട നിര തന്നെ സ്റ്റേഡിയത്തിലുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക