മുംബൈ: ജൈനമത സന്യാസി അമ്പലത്തില്‍ തൂങ്ങിമരിച്ചു. 71 കാരനായ മനോഹര്‍ ലാല്‍ മുനി മഹാരാജ് ആണ് ജൈനക്ഷേത്രത്തില്‍ തൂങ്ങി മരിച്ചത്. ബുധനാഴ്ച രാത്രിമുംബൈയിലെ ഘട്ട്കോപ്പര്‍ എന്ന സ്ഥലത്താണ് സംഭവം.
അമ്പലത്തില്‍ നിന്ന് ആത്മഹത്യാ കുറിപ്പും കണ്ടെത്തി. സ്വപ്നത്തില്‍ ഗുരു പ്രത്യക്ഷപ്പെട്ടതായും ഭൂമിയിലെ തന്റെ ജോലി പൂര്‍ത്തിയായെന്നും ആത്മഹത്യാ കുറിപ്പില്‍ എഴുതിയിട്ടുണ്ട്.
മരണവുമായി ബന്ധപ്പെട്ട് സംശയങ്ങളൊന്നുമില്ലെന്ന് പൊലീസ് പറഞ്ഞു. ആത്മഹത്യാ കുറിപ്പ് അതിന്റെ തെളിവാണെന്നും പൊലീസ് ചൂണ്ടിക്കാണിക്കുന്നു.
കുടുതല്‍ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു. അസ്വാഭാവികമരണത്തിന് കേസ് എടുത്തതായും മൃതദേഹം പോസ്റ്റ് മോര്‍ട്ടത്തിന് അയച്ചതായും പൊലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക