തിരുവനന്തപുരം: 15-ാം കേരള നിയമസഭയുടെ ആദ്യ സമ്മേളനം മെയ് 24, 25 തീയതികളില്‍ നടക്കും. രണ്ടാം പിണറായി സര്‍ക്കാരിന്റെ ആദ്യ മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.
പ്രോ ടൈം സ്പീക്കറായി കുന്ദമംഗലം എംഎല്‍എ പി.ടി.എ. റഹീമിനെ നിയമിക്കാനും ശിപാര്‍ശ ചെയ്തു. മന്ത്രിസഭയുടെ ശിപാര്‍ശയ്ക്ക് ഗവര്‍ണറുടെ അംഗീകാരം കൂടി ലഭിക്കാനുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക