സംസ്ഥാനത്ത് കോവിഡ് വ്യാപനം നടക്കുന്ന സാഹചര്യത്തിൽ ഏവരും പ്രതിരോധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുകയാണ്. ഇതിന്റെ ഭാഗമായി സംസ്ഥാനത്തെ ലോക്ക്ഡൗണും നീട്ടിയിരുന്നു. ഈ മാസം 30 വരെയാണ് ലോക്ക്ഡൗൺ നീട്ടിയിരിക്കുന്നത്. സംസ്ഥാനത്തെ കോവിഡ് പ്രതിസന്ധിക്കിടയിലും ആശ്വാസത്തിന്റെ കൈത്താങ്ങാകുകയാണ് മലയാളത്തിന്റെ പ്രിയ നടൻ മോഹൻലാൽ. കഴിഞ്ഞ ദിവസം താരത്തിന്റെ ജന്മദിനമായിരുന്നു, തന്റെ പിറന്നാള്‍ ദിനത്തില്‍ ഒന്നരക്കോടിയുടെ മെഡിക്കല്‍ ഉപകരണങ്ങളാണ് സംസ്ഥാനത്തെ ആരോഗ്യമേഖലയിലുള്ള അടിസ്ഥാനസൗകര്യങ്ങള്‍ ഒരുക്കുന്നതിന് മോഹൻലാൽ നൽകിയത്.
മോഹന്‍ലാലിന്റെ വിശ്വശാന്തി ഫൗണ്ടേഷനാണ് ഉപകരണങ്ങൾ നൽകിയത്. ഇരുനൂറിലധികം ഓക്സിജന്‍ കിടക്കകള്‍, വെന്റിലേറ്റര്‍ സഹായത്തോടെയുള്ള പത്തു ഐസിയു ബെഡുകള്‍, പോര്‍ട്ടബിള്‍ എക്സറേ മെഷീനുകള്‍ തുടങ്ങിയവ വിവിധ ആശുപത്രികള്‍ക്ക് കൈമാറി. മാത്രമല്ല, കളമശേരി മെഡിക്കല്‍ കോളജില്‍ ഓക്സിജന്‍ പൈപ്പ്ലൈന് സ്ഥാപിക്കുന്നതിന് വേണ്ടിയുള്ള സഹായവും നല്‍കിയതായി വിശ്വശാന്തി ഫൗണ്ടേഷന് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക