കോവിഡ് വ്യാപന പശ്ചാത്തലത്തിൽ ആശങ്കയിലാണ് കേരളം. ഈ മാസം 23 വരെ പ്രഖ്യാപിച്ചിരുന്ന ലോക്ക്ഡൗൺ മാസാവസാനം വരെ നീട്ടിയിരിക്കുകയാണ്. സംസ്ഥാനത്തിന് വരാനിരിയ്ക്കുന്ന മൂന്നാഴ്ചകൾ വളരെ നിർണായകമാണെന്ന് മുഖ്യമന്ത്രി അറിയിച്ചു. ആശ്വസിക്കാവുന്ന രീതിയിലേക്ക് സംസ്ഥാനം ഇനിയും എത്തിയിട്ടില്ല. രാജ്യത്തെ ഒരു ദിവസത്തെ കോവിഡ് കേസുകള്‍ ഏകദേശം രണ്ടര ലക്ഷമാണ്. മരണസംഖ്യ 3700ന് അടുത്തായിരിക്കുന്നു. ഇപ്പോഴും രാജ്യത്ത് ഏറ്റവുമധികം കോവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യുന്ന സംസ്ഥാനം കേരളമാണെന്നതും ശ്രദ്ധിക്കേണ്ടതുണ്ട്.
പിറന്നാൾ ദിനത്തിൽ കേരളത്തിന് കൈത്താങ്ങായി ഒന്നരക്കോടിയുടെ മെഡിക്കൽ ഉപകരണങ്ങൾ നൽകി മോഹൻലാൽ
രണ്ടാം തരംഗത്തില്‍ ഏറ്റവും കൂടുതല്‍ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത് മെയ് 12 നാണ്. 43,529 പുതിയ രോഗികൾ. രോഗബാധ മൂര്‍ച്ഛിക്കുകയും തല്‍ഫലമായ മരണങ്ങള് സംഭവിക്കുകയും ചെയ്യുന്നത് ഇപ്പോഴാണ്. അതിനാൽ തന്നെ രോഗവ്യാപനം കുറഞ്ഞിട്ടും മരണസംഖ്യ ആദ്യത്തേതിനേക്കാൾ ഉയർന്നിരിക്കുകയാണ്. അടച്ചിട്ട മുറികളിലാണ് ഏറ്റവും എളുപ്പത്തില്‍ കോവിഡ് വ്യാപിക്കുക എന്നാണ് പല പഠനങ്ങളും വ്യക്തമാക്കുന്നത്. അതിനാൽ തന്നെ അതീവ ശ്രദ്ധ പുലർത്തേണ്ടതുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക