തിരുവനന്തപുരം : സംസ്ഥാനത്തെ എസ്.എസ്.എല്‍.സി ഐ.ടി പ്രാക്ടിക്കല്‍ പരീക്ഷ ഒഴിവാക്കുമെന്ന് മുഖ്യമന്ത്രി പിണറായിവിജയന് വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
എസ്.എസ്.എല്‍.സി മൂല്യനിര്‍ണയം ജൂണ്‍ ഏഴു മുതല്‍ 25 വരെ നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. പ്ലസ് ടു മൂല്യ നിര്‍ണയം ജൂണ്‍ ഒന്നിന് ആരംഭിക്കും.
വി.എച്ച്.എസ്.ഇ, ഹയര്‍സെക്കന്‍ഡറി പ്രാക്ടിക്കല്‍ പരീക്ഷകള്‍ ജൂണ്‍ 21 മുതല്‍ ജൂലായ് ഏഴുവരെ നടക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.മുല്യനിര്‍ണ്ണയത്തിനായി പോകുന്ന അധ്യാപകര്‍ നേരത്തെ തന്നെ വാക്സിനേറ്റ് ചെയ്യണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക