ദുല്‍ഖര്‍ സല്‍മാന്റെ മുഴുനീള പൊലീസ് വേഷവുമായി എത്തുന്ന റോഷന് ആന്‍ഡ്രൂസ് ചിത്രം സല്യൂട്ടിന്റെ പുതിയ പോസ്റ്റര്‍ പുറത്തിറങ്ങി.
പക്കാ പൊലീസ് സ്റ്റോറിയായ ചിത്രത്തിന് തിരക്കഥയൊരുക്കുന്നത് ബോബി – സഞ്ജയ് കൂട്ടുകെട്ടാണ്. വേഫറെര്‍ ഫിലിമ്സിന്റെ ബാനറില്‍ ദുല്‍ഖര്‍ സല്മാന് നിര്‍മ്മിക്കുന്ന അഞ്ചാമത്തെ ചിത്രം കൂടിയാണിത്.
ബോളിവുഡ് താരവും മോഡലുമായ ഡയാന പെന്റി നായികയാകുന്ന ചിത്രത്തില്‍ മനോജ് കെ ജയന്, അലന്‍സിയര്‍, ബിനു പപ്പു, വിജയകുമാര്‍, ലക്ഷ്മി ഗോപാല സ്വാമി, സാനിയ ഇയ്യപ്പന്‍ തുടങ്ങിയവര്‍ മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക