ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം എന്ന സിനിമയ്ക്കും അതിലെ കഥാപാത്രം ഇന്ദുമതിക്കും ഇന്നും ആരാധകരേറെയുണ്ട്. സോഷ്യല്‍ മീഡിയ യുഗത്തിലും ഫുള്‍ മാര്‍ക്കോടെ പ്രേക്ഷകരുടെ ഇടയില്‍ നിറഞ്ഞ് നില്ക്കുന്ന കഥാപാത്രമാണ് പത്താം ക്ളാസ്സുകാരി ഇന്ദുമതിയും അവരുടെ ഇംഗ്ലീഷ് ഭ്രമവും.
നടി ബിന്ദു പണിക്കരാണ് ആ കഥാപാത്രം അവതരിപ്പിച്ചത്. ജഗതി ശ്രീകുമാര്‍ അവതരിപ്പിച്ച ഗോപകുമാര്‍ എന്ന മെഡിക്കല്‍ റെപ്രസെന്ററ്റീവിന്റെ ഭാര്യയുടെ വേഷമായിരുന്നു ബിന്ദു പണിക്കര്‍ അവതരിപ്പിച്ചത്. വിദ്യാഭ്യാസം കുറവാണെങ്കിലും ഇന്ദുമതി കിട്ടുന്ന അവസരങ്ങളിലെല്ലാം ഇംഗ്ലീഷ് പറയും. പറയുന്നത് ശരിയായ ഇംഗ്ലീഷ് അല്ല താനും. ഇതാണ് ഈ സിനിമയുടെ മര്‍മ്മപ്രധാനമായ നര്‍മ്മമുഹൂര്‍ത്തങ്ങള്‍ സമ്മാനിച്ചതും.
ഇപ്പോള്‍ ബിന്ദുവിന്റെ ആ ഡയലോഗുകള്‍ ഒന്നുകൂടി അവതരിപ്പിക്കപ്പെടുകയാണ് ഇവിടെ. ഭര്‍ത്താവ് സായ് കുമാറും മകള്‍ അരുന്ധതി എന്ന കല്യാണിയുമാണ് വീഡിയോയില്‍. അരുന്ധതിയുടെ ഇന്‍സ്റ്റഗ്രാം പേജിലാണ് ഈ വീഡിയോ പോസ്റ്റ് ചെയ്തത്.
View this post on Instagram
പ്രതികരിക്കാൻ ഇവിടെ എഴുതുക