യു.ഡി.എഫിൽ നിന്ന് ഒരു ഘടകകക്ഷിപോലും കൊഴിഞ്ഞു പോകില്ലെന്നും കൂടുതൽ കക്ഷികൾ മുന്നണിയിലേക്ക് വരുമെന്നും പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ.
ഘടകകക്ഷികൾക്ക് കൂടി സ്വീകാര്യമായ ഏത് തീരുമാനവും ഞങ്ങൾ സ്വീകരിക്കും. വരും ദിവസങ്ങളിൽ ഇത് കാണാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു.
തിരഞ്ഞെടുപ്പ് തോൽവി എല്ലാവരെയും ബാധിച്ചിട്ടുണ്ട്. കോൺഗ്രസിനെ പോലെ ലീഗിനെയും ആർ.എസ്.പിയെയും എല്ലാ ബാധിച്ചെന്നും വി.ഡി സതീശൻ പറഞ്ഞു. റിപ്പോർട്ടർ ടിവി ക്ലോസ് എൻകൗണ്ടറിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.
മുസ്ലീം ലീഗ് ഒരു വർഗീയ കക്ഷിയാണെന്ന പ്രചരണത്തിനോട് യോജിപ്പില്ലെന്നും യഥാർത്ഥത്തിൽ വർഗീയതയേയും തീവ്രവാദത്തെയും കേരളത്തിൽ തടുത്തുനിർത്തിയൊരു രാഷ്ട്രീയ പാർട്ടിയാണ് മുസ്ലീം ലീഗെന്നും വി.ഡി സതീശൻ പറഞ്ഞു.
മുസ്ലീം ലീഗ് കോൺഗ്രസിനൊപ്പം നിൽക്കുന്നത് കൊണ്ടാണ് അതൊരു വർഗീയ പാർട്ടിയായി വിലയിരുത്തപ്പെടുന്നതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക