സമൂഹമാധ്യമങ്ങളിൽ ട്രെൻഡിങ്ങായി ‘സേവ് ലക്ഷദ്വീപ്’ ഹാഷ്ടാഗ്. അഡ്മിനിസ്ട്രേറ്റര്‍ പ്രഫുല്‍ പേട്ടലിന്റെയും കേന്ദ്രസര്‍ക്കാറിന്റേയും ലക്ഷദ്വീപിലെ ഇടപെടലുകൾക്ക് നേരെ ശക്തമായ പ്രതിഷേധമാണ് ട്വിറ്ററിൽ നടക്കുന്നത്. പ്രതിഷേധങ്ങൾ ശക്തമാകുന്നതോടെ ‘സേവ് ലക്ഷദ്വീപ്’ എന്ന ഹാഷ്ടാഗ് ട്രെൻഡിങ് ആകുകയാണ്.
മത്സ്യ തൊഴിലാളികളുടെ ജീവനോപാധി തകര്‍ത്തു, ജില്ലാ ഭരണകൂടത്തിന്റെ അധികാരങ്ങള്‍ ഇല്ലാതാക്കി, മാംസാഹാരം നിരോധിച്ചു, ടൂറിസം മേഖലയില്‍ ജോലി ചെയ്ത ലക്ഷദ്വീപ് നിവാസികളായ 196 പേരെ പിരിച്ചു വിട്ടു, പുതുതായി മദ്യശാലകള്‍ ആരംഭിച്ചു തുടങ്ങിയ അഡ്മിനസ്ട്രേറ്ററുടെ നടപടികളാണ് വ്യാപക പ്രതിഷേധത്തിന് വഴിയൊരുക്കിയിരിക്കുന്നത്.
പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനൊരുങ്ങി നേപ്പാൾ…! ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു
സംഭവവുമായി ബന്ധപ്പെട്ട് ലക്ഷത്തിലേറെ ട്വീറ്റുകളാണ് ട്വിറ്ററില്‍ പ്രത്യക്ഷപ്പെട്ടിട്ടുള്ളത്. സിനിമാ സാംസ്കാരിക മേഖലകളിൽ നിന്നുൾപ്പെടെ നിരവധി പേർ ഹാഷ്ടാഗുമായി ട്വിറ്ററില്‍ പ്രതിഷേധം രേഖപ്പെടുത്തിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക