പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ വീണ്ടും ആഞ്ഞടിച്ച് നടൻ പ്രകാശ് രാജ്. കോവിഡ് ബാധിച്ച് രാജ്യത്ത് മരണമടഞ്ഞവരെ കുറിച്ച് സംസാരിക്കവെ നരേന്ദ്രമോദി വികാരാധീതനായത് വലിയ ചർച്ചകൾക്ക് വഴിയൊരുക്കിയിരുന്നു. വാരാണസിയിലെ ആരോഗ്യ പ്രവര്‍ത്തകരെ ഓണ്‍ലൈന്‍ മീറ്റിങില്‍ അഭിസംബോധന ചെയ്യുന്നതിനിടെയാണ് അദ്ദേഹം വികാരാധീനനായത്. ഇതോടെ സമൂഹമാധ്യമങ്ങൾ ഈ വീഡിയോ ഏറ്റെടുക്കുകയായിരുന്നു.
കോവിഡ് ബാധിച്ച് നമുക്ക് പ്രിയപ്പെട്ടവർ പലരെയും നമുക്ക് നഷ്ടപ്പെട്ടെന്നും മരണത്തിൽ അനുശോചനം അറിയിക്കുന്നതായും പറഞ്ഞുകൊണ്ട് അദ്ദേഹം വിതുമ്പുകയായിരുന്നു. ഈ വീഡിയോ പിന്നീട് സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചു. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും മുതിര്‍ന്ന അഭിഭാഷകനായ പ്രശാന്ത് ഭൂഷണും നേരത്തെ വീഡിയോക്കെതിരെ രംഗത്ത് വന്നിരുന്നു. ഇപ്പോഴിതാ നടൻ പ്രകാശ് രാജ് അദ്ദേഹത്തെ പരിഹസിച്ചെത്തിയിരിക്കുകയാണ്.
Great performances don’t happen overnight.. TIMING..PAUSES…INTONATIONS.. BODY LANGUAGE..needs years of practice.. presenting to you .. our own #BalaNarendra … #justasking pic.twitter.com/dTUwrSdrC7
— Prakash Raj (@prakashraaj) May 24, 2021
പൗരത്വ നിയമ ഭേദഗതി നടപ്പാക്കാനൊരുങ്ങി നേപ്പാൾ…! ഓര്‍ഡിനന്‍സ് പുറപ്പെടുവിച്ചു
‘മികച്ച പ്രകടനങ്ങളൊന്നും ഒറ്റ രാത്രികൊണ്ട് സംഭവിക്കുന്നതല്ല. ടൈമിംങ്, ഇടക്കുള്ള നിര്‍ത്തലുകള്‍, ശബ്ദം ക്രമപ്പെടുത്തുന്ന രീതി, ശരീരഭാഷ ഇതിനെല്ലാം വര്‍ഷങ്ങളുടെ പരിശ്രമം വേണം. നിങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിക്കുന്നു… നിങ്ങളുടെ മാത്രം ബാലനരേന്ദ്ര’ എന്നായിരുന്നു പ്രസംഗത്തിനിടെ നരേന്ദ്രമോദി വിതുമ്പുന്ന പഴയൊരു വീഡിയോ പങ്കുവെച്ചുകൊണ്ട് പ്രകാശ് രാജ് ട്വീറ്റ് ചെയ്തത്. അതേസമയം, മുതലക്കണ്ണീര് എന്നാണ് സംഭവത്തെ പ്രശാന്ത് ഭൂഷണ് വിശേഷിപ്പിച്ചത്. മുതലകള്‍ നിഷ്കളങ്കരാണ് എന്നായിരുന്നു രാഹുല്‍ ഗാന്ധിയുടെ ട്വീറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക