കൊച്ചി: സംസ്ഥാനത്തെ ജുഡീഷല്‍ ഓഫീസര്‍മാര്‍ക്കും കോടതി ജീവനക്കാര്‍ക്കും വാക്സിന് വിതരണത്തില്‍ മുന്‍ഗണന നല്കുന്ന കാര്യം സര്‍ക്കാര്‍ പരിശോധിക്കണമെന്നു ഹൈക്കോടതി അഭിപ്രായപ്പെട്ടു. അഡ്വ. ബെന്നി ആന്റണി പാറേല്‍ നല്കിയ ഹര്‍ജിയിലാണ് ജസ്റ്റീസ് കെ. വിനോദ് ചന്ദ്രന്, ജസ്റ്റീസ് എം.ആര്. അനിത എന്നിവരുള്‍പ്പെട്ട ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം.
സര്‍ക്കാര്‍ ജീവനക്കാര്‍ക്കെല്ലാം വാക്സിന് നല്കി. കോടതി ജീവനക്കാരും ജുഡീഷല്‍ ഓഫീസര്‍മാരുമൊക്കെ ഇതില്‍നിന്നു പുറത്തായതെങ്ങനെയാണ്?
ജുഡീഷല്‍ ഓഫീസര്‍മാര്‍, കോടതി ജീവനക്കാര്‍, ഹൈക്കോടതി രജിസ്ട്രിയിലെ ജീവനക്കാര്‍ തുടങ്ങിയവര്‍ക്കും മുന്‍ഗണന നല്കുന്ന കാര്യം പരിഗണിക്കണം. അഭിഭാഷകര്‍ക്കും ഗുമസ്തന്മാര്ക്കും മുന്‍ഗണന നല്കുന്ന കാര്യത്തില്‍ അസോസിയേഷനുകളുമായി കൂടിയാലോചിച്ചു മറുപടി നല്‍കാനും കോടതി നിര്‍ദ്ദേശിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക