ജൂണ്‍ ഒന്ന് മുതല്‍ ലോക്ക്ഡൗണ്‍ ഘട്ടങ്ങളായി എടുത്തു മാറ്റാൻ തീരുമാനവുമായി മഹാരാഷ്ട്ര സർക്കാർ. കോവിഡ് മൂന്നാം തരംഗത്തിന്റെ ഭീഷണി നിലനിൽക്കുന്നതുകൊണ്ട് തന്നെ കൂടുതല്‍ ശ്രദ്ധയോടെയായിരിക്കും സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നത്. മുംബൈ നഗരത്തിലെ ലോക്കല്‍ ട്രെയിനുകള്‍ പൊതുജനങ്ങള്‍ക്കായി തുറന്നു കൊടുക്കുവാന്‍ സമയമെടുക്കും. കാരണം, യാത്രകളിൽ സാമൂഹിക അകലം പാലിയ്ക്കുക എന്നത് പ്രായോഗികമല്ലാത്ത സാഹചര്യത്തിലാണ് ലോക്കല്‍ ട്രെയിനുകള്‍ക്ക് നിയന്ത്രണങ്ങള്‍ തുടരുന്നത്.
എ.ടി.എമ്മുകളില്‍ നിന്ന് പണം പിന്‍വലിക്കുന്നതിനുള്ള വ്യവസ്ഥയില്‍ മാറ്റം വരുത്തി എസ്ബിഐ
സംസ്ഥാനത്തെ കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തിലാണ് ജൂണ്‍ 1 മുതല്‍ ഘട്ടങ്ങളായി സംസ്ഥാനം അണ്‍ലോക്ക് ചെയ്യുവാനുള്ള നടപടിയെടുക്കുന്നത്. മഹാരാഷ്ട്രയിലെ തുടര്‍ച്ചയായുള്ള ലോക്ക്ഡൗണ്‍ പ്രക്രിയയില്‍ സാമ്പത്തിക മേഖലയില്‍ ഉണ്ടാക്കുന്ന പ്രതിസന്ധി ചൂണ്ടിക്കാട്ടി വിവിധ മേഖലകളില്‍ നിന്നുള്ള സമ്മര്‍ദ്ദവും കൂടി കണക്കിലെടുത്താണ് ഇളവുകള്‍ നല്കാന് സര്‍ക്കാരിനെ പ്രേരിപ്പിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക