തിരുവനന്തപുരം: തിങ്കളാഴ്ച മുതല്‍ സെക്രട്ടറിയേറ്റില്‍ 50 ശതമാനം ജീവനക്കാര്‍ ജോലിക്കെത്തണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്.
നിയമസഭ നടക്കുന്നതിന്റെ ഭാഗമായി നിലവില്‍ തന്നെ അണ്ടര്‍ സെക്രട്ടറിമാരുള്‍പ്പടെയുള്ളവര്‍ സെക്രട്ടറിയേറ്റില്‍ ജോലിക്കെത്തുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു. സാങ്കേതിക സര്‍വകലാശാ പരീക്ഷ ഓണ്‍ലൈനായി നടത്തുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
മെഡിക്കല്‍ സാമഗ്രഹികള്‍ക്ക് അമിതവില ഈടാക്കരുത്. അമിതവില ഈടാക്കിയാല്‍ കര്‍ശനനടപടി സ്വീകരിക്കും. പള്‍സ്ഓക്സി മീറ്ററുകള്‍ ഗുണനിലവാരമുള്ളത് വാങ്ങാന്‍ ശ്രദ്ധിക്കണം. മെഡിക്കല്‍ സര്‍വീസ് കോര്പ്പറേഷന് ഗുണനിലവാരം ഉള്ളവയുടെ പട്ടിക പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക