ഡല്‍ഹിയിലെ നാഷണല്‍ വാട്ടര്‍ ഡെവലപ്മെന്റ് ഏജന്‍സിയില്‍ 62 ഒഴിവ്. പരസ്യവിജ്ഞാപന നമ്ബര്‍: 07/2021. ഓണ്‍ലൈനായി അപേക്ഷിക്കണം.ജൂനിയര്‍ എന്‍ജിനീയര്‍ (സിവില്‍)-16: യോഗ്യത: സിവില്‍ എന്‍ജിനീയറിങ് ഡിപ്ലോമ. ബിരുദം അല്ലെങ്കില്‍ തത്തുല്യം അഭിലഷണീയം: 18-27 വയസ്സ്.
ഹിന്ദി ട്രാന്സ്ലേറ്റര്-1: ഹിന്ദി ബിരുദാനന്തരബിരുദം. ബിരുദതലത്തില്‍ ഇംഗ്ലീഷ് ഒരു വിഷയമായി പഠിച്ചിരിക്കണം. അല്ലങ്കില്‍ ഇംഗ്ലീഷ് ബിരുദാനന്തരബിരുദം. ഹിന്ദി ഒരു വിഷയമായി ബിരുദതലത്തില്‍ പഠിച്ചിരിക്കണം. അല്ലെങ്കില്‍ ഏതെങ്കിലും വിഷയത്തിലെ ബിരുദാനന്തരബിരുദം. ഹിന്ദിയും ഇംഗ്ലീഷും ബിരുദതലത്തില്‍ പഠിച്ചിരിക്കണം.ഹിന്ദി-ഇംഗ്ലീഷ് ട്രാന്സ്ലേഷന് ഡിപ്ലോമ/ സര്‍ട്ടിഫിക്കറ്റ്. രണ്ടുവര്‍ഷത്തെ പ്രവൃത്തിപരിചയം: 21-30 വയസ്സ്.
ജൂനിയര്‍ അക്കൗണ്ട്സ് ഓഫീസര്‍-5: കൊമേഴ്സ് ബിരുദവും മൂന്നുവര്‍ഷത്തെ പ്രവൃത്തിപരിചയവും. സി.എ./ഐ.സി.ഡബ്ല്യു.എ./ കമ്ബനി സെക്രട്ടറി യോഗ്യതയുള്ളവര്‍ക്ക് മുന്‍ഗണന: 21-30 വയസ്സ്.
അപ്പര്‍ ഡിവിഷന് ക്ലാര്‍ക്ക്-12: ബിരുദം. കംപ്യൂട്ടര്‍ പരിജ്ഞാനം അഭിലഷണീയം: 18-27 വയസ്സ്.
സ്റ്റെനോഗ്രാഫര്‍ ഗ്രേഡ് II-5: പ്ലസ്ടു പാസായിരിക്കണം. ഷോര്‍ട്ഹാന്‍ഡ് അറിഞ്ഞിരിക്കണം: 18-27 വയസ്സ്.
ലോവര്‍ ഡിവിഷന് ക്ലാര്‍ക്ക്-23: പ്ലസ്ടു പാസായിരിക്കണം. ടൈപ്പിങ്ങില്‍ ഇംഗ്ലീഷില്‍ 35 വാക്ക് വേഗവും ഹിന്ദിയില്‍ മിനിറ്റില്‍ 30 വാക്ക് വേഗവും ഉണ്ടായിരിക്കണം: 18-27 വയസ്സ്.
വിശദവിവരങ്ങള്‍ക്കും അപേക്ഷിക്കാനുമായി www.nwda.gov.in എന്ന വെബ്സൈറ്റ് കാണുക. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂണ്‍ 25.
പ്രതികരിക്കാൻ ഇവിടെ എഴുതുക