ഛത്തീസ്ഗഢിൽ പ്രവർത്തിക്കുന്ന നാഷണൽ മിനറൽ ഡെവലപ്മെന്റ് കോർപ്പറേഷന്റെ ട്രെയിനിങ്, സേഫ്റ്റി & എൻവയോൺമെന്റ് വിഭാഗത്തിലേക്ക് അപ്രന്റിസ്ഷിപ്പിന് അപേക്ഷ ക്ഷണിച്ചു. സിവിൽ/മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രിക്കൽ & ഇലക്ട്രോണിക്സ്/മൈനിങ് എൻജിനീയറിങ്ങിലെ 4 വർഷ ബിരുദമാണ് യോഗ്യത.
മെക്കാനിക്കൽ/ഇലക്ട്രിക്കൽ/ഇലക്ട്രോണിക്സ് & ടെലി കമ്യൂണിക്കേഷൻ/ മൈനിങ്/ മോഡേൺ ഓഫീസ് പ്രാക്ടീസ് മാനേജ്മെന്റ്/കംപ്യൂട്ടർ സയൻസ് & ആപ്ലിക്കേഷനിൽ ത്രിവത്സര ഡിപ്ലോമയ്ക്കും അപേക്ഷ ക്ഷണിച്ചിട്ടുണ്ട്. വിശദവിവരങ്ങൾക്ക് www.mhrdnats.gov.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
വിശദമായ വിജ്ഞാപനം www.nmdc.co.in എന്ന വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്. അപേക്ഷിക്കാനുള്ള അവസാന തീയതി ജൂൺ 15.
പ്രതികരിക്കാൻ ഇവിടെ എഴുതുക