കോട്ടയം: ഏറ്റുമാനൂരിലെ കോണ്‍ഗ്രസ് നേതാവും കാണക്കാരി ഗ്രാമപഞ്ചായത്ത് മുന്‍ പ്രസിഡന്റും പഞ്ചായത്ത് അംഗവുമായ ബിനോയ് ചെറിയാന് (44) അന്തരിച്ചു. കോവിഡ് ബാധിച്ച് ഒരു മാസത്തോളമായി തെള്ളകത്തെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
കോവിഡ് നെഗറ്റീവായെങ്കിലും അനുബന്ധ രോഗങ്ങളാല്‍ ആരോഗ്യനില വഷളായി. ഇന്ന് രാവിലെയാണ് മരണം സംഭവിച്ചത്. സംസ്കാരം വെള്ളിയാഴ്ച 12ന് പട്ടിത്താനം രത്നഗിരി സെന്റ് തോമസ് പള്ളിയില്‍.നിലവില്‍ കാണക്കാരി പഞ്ചായത്ത് ഒമ്ബതാം വാര്‍ഡില്‍ നിന്നുള്ള അംഗമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക