ലോകത്ത് ആദ്യമായി കോവിഡ് വാക്സീൻ സ്വീകരിച്ച് ചരിത്രത്തിൽ ഇടം നേടിയ വില്യം ബിൽ ഷേക്സ്പിയർ എന്ന 81 വയസ്സുകാരൻ മരിച്ചു.
വാർധക്യ സഹജമായ അസുഖത്തെ തുടർന്നായിരുന്നു അന്ത്യം. 2020 ഡിസംബർ എട്ടിനാണ് വില്യം ഷേക്സ്പിയർ കോവിഡ് വാക്സീൻ സ്വീകരിച്ച് വാർത്തകളിൽ ഇടംപിടിച്ചത്. യുകെ കോവൻട്രി സ്വദേശിയാണ് ഇദ്ദേഹം.
ഷേക്സ്പിയർ സ്വീകരിച്ചത് ഫൈസർ വാക്സീനാണ്. ലോകത്ത് ആദ്യമായി കോവിഡ് വാക്സീൻ സ്വീകരിച്ച പുരുഷനാണ് ഇദ്ദേഹം. അതിന് മുമ്പ് 91–കാരിയായ മാർഗരറ്റ് കീനൻ എന്ന സ്ത്രീയാണ് ആദ്യ വാക്സീൻ സ്വീകരിച്ച വ്യക്തി. വാക്സിൻ സ്വീകരിച്ച അതേ ആശുപത്രിയിൽ തന്നെ ചികിത്സയിൽ കഴിയവെയാണ് അന്ത്യം.
അദ്ദേഹത്തിന് ലഭിച്ച ഏറ്റവും വലിയ ആദരം വാക്സീൻ സ്വീകരിക്കാൻ കഴിഞ്ഞതാണെന്ന് സുഹൃത്തും കോവൻട്രി കൗൺസിലറുമായ ജെയിൻ ഇൻസ് പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക