ചർമ്മ സംരക്ഷണത്തിൽ മോയ്സ്ചുറൈസറുകളെന്ന് വളരെ പ്രാധാന്യമുണ്ട്. ചർമ്മത്തിൽ ഒരു സംരക്ഷിത പാളി സൃഷ്ടിക്കാൻ ഇത് സഹായിക്കുന്നു.
ചർമ്മത്തെ സ്റ്റിക്കിയും എണ്ണമയമുള്ളതുമായി തോന്നാതിരിക്കാൻ പലരും മോയ്സ്ചുറൈസർ ഉപയോഗിക്കാറില്ല, പ്രത്യേകിച്ച് വേനൽക്കാലത്ത്. അങ്ങനെ ചെയ്യരുതെന്നാണ് ഡെർമറ്റോളജിസ്റ്റ് ഡോ. കിരൺ ലോഹിയ അടുത്തിടെ ഇൻസ്റ്റാഗ്രാമിൽ വിശദീകരിച്ചത്.
പലതരം മോയ്സ്ചുറൈസറുകളെക്കുറിച്ചും ചർമ്മത്തിന്റെ വ്യത്യസ്ത അനുസരിച്ച് ഏതാണ് ഉപയോഗിക്കേണ്ടതെന്നും അവർ വിശദീകരിച്ചു.
മോയ്സ്ചുറൈസറിന്റെ ആവശ്യം എന്ത്?
ചർമ്മസംരക്ഷണത്തിന് പ്രാധാന്യം നൽകാൻ ആഗ്രഹിക്കുന്നവർ, പ്രത്യേകിച്ച് രാത്രിയിൽ, മോയ്സ്ചുറൈസർ ഉപയോഗിക്കേണ്ടത് അത്യാവശ്യമാണെന്ന് ഡോ.ലോഹിയ പറഞ്ഞു.
അല്ലാത്തപക്ഷം നിങ്ങളുടെ ചർമ്മത്തിൽ അമിതമായ എണ്ണയോ വരൾച്ചയോ നേരിടാം, അത് ദോഷകരമാണ്. വരണ്ടതും നിർജ്ജലീകരണവും മൂലവുമുളള എണ്ണയുടെ അഭാവം പരിഹരിക്കാൻ നമ്മുടെ ചർമ്മം ശ്രമിക്കുമ്പോൾ അമിതമായ എണ്ണ ഉൽപാദനം നടക്കുന്നു.
മോയ്സ്ചുറൈസർ പ്രയോഗിക്കുന്നത് ചർമ്മം സംരക്ഷിക്കുന്നതിനും ചർമ്മകോശങ്ങളുടെ പ്രവർത്തനത്തിനും സഹായിക്കുന്നു.
വിവിധ തരം മോയ്സ്ചുറൈസറുകൾ
ഒക്ലുസീവ്
ഇത് ചർമ്മത്തിൽ ഒരു സംരക്ഷണ പാളി ഉണ്ടാക്കുന്നുവെന്ന് ഡോ.ലോഹിയ പറഞ്ഞു. ബീസ്വാക്സ്, കൊക്കോ ബട്ടർ, ലാനോലിൻ, പാരഫിൻ ഓയിൽ, പെട്രോളിയം, പ്ലാൻ വാക്സ്, ഷിയ ബട്ടർ എന്നിവയാണ് ഒക്ലുസീവിൽ അടങ്ങിയിട്ടുളളത്.
എമ്മോലിയന്റ്സ്
ഇവയിൽ ലൈറ്റ് വെയ്റ്റായ എണ്ണകളാണ് അടങ്ങിയിരിക്കുന്നത്. ചർമ്മത്തെ സോക്ക് ചെയ്യുകയും വിടവുകൾ നികത്തുകയും ജലാംശം നഷ്ടപ്പെടുത്താതെ ചർമ്മത്തെ ശക്തിപ്പെടുത്തുകയും ചെയ്യും. പ്ലാൻ ഓയിൽ, സ്ക്വാലെയ്ൻ, സെറാമൈഡുകൾ, കൊളസ്ട്രോൾ, ആൽക്കഹോൾ ബെൻസോയേറ്റുകൾ, ഫാറ്റി എസ്റ്ററുകൾ, ഫാറ്റി ആൽക്കഹോളുകൾ എന്നിവയാണ് ഇതിലെ ഘടകങ്ങൾ.
ഹ്യൂമെക്ടന്റ്
ചർമ്മത്തിലേക്ക് വെള്ളം ആഗിരണം ചെയ്യാനും ഹൈഡ്രേഷനായി പ്രവർത്തിക്കാനും സഹായിക്കുന്നു. മാത്രമല്ല, ചർമ്മത്തിൽ നിന്ന് വെള്ളം ബാഷ്പീകരിക്കപ്പെടുന്ന പ്രക്രിയയെ ഇത് വൈകിപ്പിക്കുന്നുവെന്ന് അവർ പറഞ്ഞു. ഹയാലുറോണിക് ആസിഡും എഎച്ച്എകളും അതിനൊപ്പം അമിനോ ആസിഡുകൾ, യൂറിയ, സോർബിറ്റോൾ വാട്ടർ, ഗ്ലിസറിൻ എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക