പൃഥ്വിരാജിനു പിന്തുണയുമായി പ്രിയദർശൻ രംഗത്ത്.ലക്ഷദ്വീപ് ജനതയ്ക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ചതിന്റെ പേരിൽ നടൻ പൃഥ്വിരാജിനെതിരെ നടക്കുന്ന സംഘ്പരിവാർ സൈബർ ആക്രമണത്തെ സംവിധായകൻ പ്രിയദർശൻ വിമർശിച്ചു.
സഭ്യമല്ലാത്ത രീതിയിലുള്ള വിമർശനങ്ങൾ ആരു ചെയ്താലും അംഗീകരിക്കാൻ കഴിയില്ലെന്നും പ്രിയദർശൻ പറഞ്ഞു. അതേസമയം ജനം ടിവി മുൻ ചെയർമാൻ ആയിരുന്നു പ്രിയദർശൻ.
തന്റെ ഫേസ്ബുക്ക് പോസ്റ്റിലാണ് പ്രിയദർശൻ പൃഥ്വിരാജിന് പിന്തുണ അറിയിച്ചത്. സമൂഹത്തിൽ ജീവിക്കുന്ന ഓരോ മനുഷ്യനും ചുറ്റുപാടും നടക്കുന്ന എല്ലാ പ്രശ്നങ്ങളെക്കുറിച്ചും സ്വന്തമായ അഭിപ്രായങ്ങളും നിലപാടുകളും ഉണ്ടാവും. ഒരു ജനാധിപത്യ സമൂഹത്തിന്റെ ആരോഗ്യം അത്തരം അഭിപ്രായങ്ങൾ തുറന്നുപറയാനുള്ള സ്വാതന്ത്ര്യമാണെന്നും അദ്ദേഹം വ്യക്തമാക്കി.
ലക്ഷദ്വീപിൽ നടക്കുന്ന പ്രശ്നങ്ങളെക്കുറിച്ച് പൃഥ്വിരാജ് പറഞ്ഞത് അദ്ദേഹത്തിന്റെ അഭിപ്രായവും നിലപാടുമാണ്. അത് പറയാനുള്ള സ്വാതന്ത്ര്യം അദ്ദേഹത്തിനുമുണ്ടെന്ന് ഞാൻ വിശ്വസിക്കുന്നു.
തീർച്ചയായും ആ അഭിപ്രായത്തോട് വിയോജിക്കുന്നവർ ഉണ്ടാകാം. വിയോജിക്കുന്നതിനും നമുക്ക് സ്വാതന്ത്ര്യമുണ്ട്. എന്നാൽ സഭ്യമല്ലാത്ത രീതിയിൽ അതിനോട് പ്രതികരിക്കുന്നത് ആരു ചെയ്താലും അംഗീകരിക്കാൻ വയ്യ എന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക