മിക്കവരെയും അലട്ടുന്ന ഒരു പ്രശ്നമാണ് മുഖക്കുരു. ജീവിതശൈലിയിൽ ചെറിയ മാറ്റങ്ങൾ വരുത്തിയും നാച്യുറൽ മാർഗങ്ങൾ ഉപയോഗിച്ചും മുഖക്കുരുവിനെ നേരിടാം. ധാരാളം വെള്ളം കുടിക്കുകയും ചെറു ചൂടുവെള്ളത്തിൽ ഇടക്കിടക്ക് മുഖം കഴുകുകയും ചെയ്യുന്നതിലൂടെ മുഖക്കുരുവിനെ അകറ്റാം. വാഴയുടെ കൂമ്പില എടുത്ത് മൃദുവായി അരച്ച് മുഖക്കുരുവിൽ പുരട്ടുക. 30 മിനിറ്റ് കഴിയുമ്പോൾ ചെറു ചൂടുവെള്ളത്തിൽ കഴുകിക്കളയാം.
ആര്യവേപ്പില അരച്ച് അരമണിക്കൂർ മുഖത്ത് ഇടുന്നത് നല്ലതാണ്. ദിവസവും തുളസിയില നീര് മുഖത്ത് പുരട്ടുന്നത് മുഖക്കുരു ഇല്ലാതാക്കാൻ സഹായകരമാണ്. ആര്യവേപ്പിലയും അൽപം കസ്തൂരി മഞ്ഞളും ചേർത്തരച്ച് മുഖത്ത് പുരട്ടാം. തേങ്ങാ വെള്ളം കൊണ്ട് ദിവസവും മുഖം കഴുകുക. ഉലുവ അരച്ച് മുഖത്ത് പുരട്ടിയ ശേഷം ഉണങ്ങുന്നതിന് പിന്നാലെ കഴുകി കളയാം. തക്കാളി നീരും തേനും സമം ചേർത്തു മുഖത്തു പുരട്ടുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക