കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തില്‍ തമിഴ്നാട്ടില്‍ ഏർപ്പെടുത്തിയ ലോക്ഡൗണ്‍ ജൂണ്‍ 7 വരെ നീട്ടിയതായി മുഖ്യമന്ത്രി എംകെ സ്റ്റാലിന് അറിയിച്ചു.
നിലവിലുള്ള നിയന്ത്രണങ്ങള്‍ ജൂണ്‍ 7 വരെ തുടരും. പച്ചക്കറി, പലചരക്ക് തുടങ്ങിയ അവശ്യവസ്തുക്കളുടെ വിതരണം നിലവിലുള്ളത് പോലെ തുടരുമെന്നും . അവശ്യവസ്തുക്കള്‍ ആളുകള്‍ക്ക് ഫോണിലൂടെ ഓര്‍ഡര്‍ ചെയ്ത് വാങ്ങാൻ സൗകര്യമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ജൂണ്‍ മാസത്തില്‍ ഭക്ഷ്യകിറ്റുകള്‍ വിതരണം ചെയ്യും. 13 ഉത്പന്നങ്ങളാവും കിറ്റില്‍ ഉണ്ടാവുക. ലോക്ഡൗണുമായി പൊതുജനങ്ങള്‍ സഹകരിക്കണമെന്നും മുഖ്യമന്ത്രി അഭ്യര്‍ഥിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക