ഒഎൻവി പുരസ്കാരം പ്രഖ്യാപിച്ചതിനു പിന്നാലെ വലിയ പ്രതിഷേധമാണ് ഉയർന്നുക്കൊണ്ടിരിക്കുന്നത്. തമിഴ് ഗാനരചയിതാവായ വൈരമുത്തുവിനാണ് ഇത്തവണത്തെ പുരസ്കാരം. എന്നാൽ ഇതിനെതിരെ ഡബ്ലിയുസിസി ഉൾപ്പെടെയുള്ള സംഘടനകൾ മുന്നോട്ട് വന്നു. അതേസമയം, ഒഎൻവി പുരസ്കാരം വൈരമുത്തുവിന് തന്നെ കൊടുക്കണമെന്ന് നടൻ ഹരീഷ് പേരടി അഭിപ്രായപ്പെട്ടു. പ്രഖ്യാപിച്ച പുരസ്ക്കാരം കൊടുക്കാതിരുന്നാൽ സാസംകാരിക കേരളം ഒരു വലിയ കലാകാരനോട് നടത്തുന്ന അനീതിയായിരിക്കും എന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ അറിയിച്ചു.
ആറ് കഥകളുമായി “ചെരാതുകൾ”; മോഷൻ പോസ്റ്റർ പുറത്തിറങ്ങി
ഹരീഷ് പേരാടി ഫേസ്ബുക്ക് കുറിപ്പിന്റെ പൂർണ്ണരൂപം;
“കാതൽ റോജാവേ എങ്കേ നിയെങ്കേ” എന്റെ പ്രണയകാലം സംപുഷ്ടമാക്കിയ കവിയാണ്..എന്നെ മാത്രമല്ല കാശ്മീരിൽ ബോംബുകൾ പൊട്ടികൊണ്ടിരിക്കുമ്പോൾ ഒരു പാട് മനുഷ്യരെ സ്വപ്നം കാണാൻ പഠിപ്പിച്ചവനാണ്…അയാൾ മനുഷ്യത്വമില്ലാത്ത കുറ്റവാളിയാണെങ്കിൽ ഇൻഡ്യയിൽ നിയമങ്ങളുണ്ട്…നിങ്ങൾ ആ വഴിക്ക് സഞ്ചരിക്കുക…നിങ്ങളുടെ കൂടെ മനുഷ്യത്വമുള്ളവർ എല്ലാവരും ഉണ്ടാവും…പക്ഷെ അയാളുടെ കവിതകളെ പ്രണയിച്ചവർ ഏത് തൂക്കുമരത്തിന്റെ മുകളിലേക്കും അയാൾക്കുള്ള പുരസ്ക്കാരങ്ങൾ സമർപ്പിച്ചുകൊണ്ടേയിരിക്കും…കാരണം അയാൾ ഒരുപാട് മനുഷ്യരെ കവിതകളിലൂടെ ജീവിക്കാൻ പ്രേരിപ്പിച്ചിട്ടുണ്ട്…ഇതുപോലെ കൂറെ പെൺകുട്ടികൾ ആരോപണ മുന്നയിച്ച നടൻമാരുടെ കൂടെ അഭിനയിച്ചുകൊണ്ടിരിക്കുന്നവരാണ് ഈ മനുഷ്യനെതിരെ കോമരം തുള്ളുന്നത്..ഈ കോമരങ്ങളുടെ സർട്ടിഫിക്കറ്റ് ഒരു തരം സദാചാര സർട്ടിഫിക്കറ്റായി മാറുന്നത് പുരോഗമന കേരളം കാണാതെ പോകരുത്..പ്രഖ്യാപിച്ച പുരസ്ക്കാരം കൊടുക്കാതിരുന്നാൽ സാസംകാരിക കേരളം ഒരു വലിയ കലാകാരനോട് നടത്തുന്ന അനീതിയായിരിക്കും…ഒൻവി പുരസ്കാരം വൈരമുത്തുവിന് തന്നെ കൊടുക്കണം…ഒരു വട്ടം..രണ്ട് വട്ടം..മൂന്ന് വട്ടം…
പ്രതികരിക്കാൻ ഇവിടെ എഴുതുക