ദിവസവും ഇലക്കറികൾ കഴിക്കുന്നത് ഹൃദ്രോഗ സാധ്യത കുറയ്ക്കും എന്ന് പഠനങ്ങൾ. ന്യൂ എഡിത്ത് കോവാൻ യൂണിവേഴ്സിറ്റി (ECU) ഗവേഷകരാണ് നൈട്രേറ്റ് ധാരാളം അടങ്ങിയ ഒരു കപ്പ് പച്ചക്കറികൾ ദിവസവും കഴിക്കുന്നത് ഹൃദ്രോഗസാധ്യത ഗണ്യമായി കുറയ്ക്കാമെന്ന് കണ്ടെത്തിയത്.
ഇലക്കറികൾ കഴിക്കുന്നവരിൽഹൃദയാഘാതം, പക്ഷാഘാതം, ഹൃദയ തകരാറ് ഇവയ്ക്കുള്ള സാധ്യതയും കുറവാണെന്ന് കണ്ടു. കൂടാതെ പേശികളെ ശക്തിപ്പെടുത്താനും ഇലക്കറികൾ സഹായിക്കുമെന്നും പഠനം പറയുന്നു. പച്ച നിറമുള്ള ഇലക്കറികളിൽ നൈട്രേറ്റ് ധാരാളമുണ്ട്. ഇവ പകുതി വേവിച്ചും വേവിക്കാതെയും കഴിക്കാം.
എന്നാൽ ഇവ ജ്യൂസ് ആക്കി കഴിക്കരുത്. പൾപ്പും ഫൈബറും നഷ്ടപ്പെടാൻ ഇടയാക്കുമെന്നും കണ്ടെത്തിയുണ്ട്. യൂറോപ്യൻ ജേണൽ ഓഫ് എപ്പിഡെമിയോളജിയിൽ ആണ് ലേഖനം പ്രസിദ്ധീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക