ഇന്ത്യയിലെ ഏറ്റവും വലിയ സ്വകാര്യ ബാങ്കാണ് എച്ച്ഡിഎഫ്സി. എച്ച്ഡിഎഫ്സി ബാങ്ക് ലിമിറ്റഡിന് 10 കോടി രൂപ പിഴ ചുമത്തിയിരിക്കുകയാണ് ആർബിഐ. നിയമ ലംഘനം നടത്തിയതിന്റെ പേരിലാണ് ബാങ്കിന് ആർബിഐ പിഴ ചുമത്തിയിരിക്കുന്നത്. ബാങ്കിങ് നിയന്ത്രണ നിയമത്തിലെ 6 (2), 8 വകുപ്പുകള്‍ ബാങ്ക് ലംഘിച്ചതിനാലാണ് റിസർവ് ബാങ്ക് എച്ച്ഡിഎഫ്സിയ്ക്ക് മേൽ പിഴ ചുമത്തിയിരിക്കുന്നത്. എന്നാൽ, ഇതിന്റെ പേരിൽ ബാങ്കിന്റെ പ്രവർത്തനങ്ങളോ ഇടപാടുകളോ കരാറുകളോ ചോദ്യം ചെയ്യപ്പെടില്ലെന്ന് ആർബിഐ വ്യക്തമാക്കി.
ബാങ്കിങ് നിയന്ത്രണ നിയമത്തിലെ വകുപ്പ് 47A (1) (c), വകുപ്പ് 46 (4) (i) എന്നിവ പ്രാകരമുള്ള അധികാരം മുന്‍നിര്‍ത്തിയാണ് റിസര്‍വ് ബാങ്ക് എച്ച്ഡിഎഫ്സി ബാങ്കിന് 10 കോടി രൂപ പിഴ വിധിച്ചിരിക്കുന്നത്. ബാങ്കിന്റെ വാഹന വായ്പാ പോര്‍ട്ട്ഫോളിയോയിലുള്ള ക്രമക്കേടുകള്‍ സംബന്ധിച്ച പരാതിയില്‍ നടന്ന അന്വേഷണത്തിലാണ് റിസര്‍വ് ബാങ്ക് അപാകതകള്‍ കണ്ടെത്തിയത്. തുടർന്നാണ് പിഴ ചുമത്താൻ തീരുമാനിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക