തിരുവനന്തപുരം∙ സംസ്ഥാനത്ത് സമ്പൂർണ ലോക്ഡൗൺ നീട്ടിയെങ്കിലും അത്യാവശ്യപ്രവർത്തനം നടത്താൻ കൂടുതൽ ഇളവ് അനുവദിച്ചു. വ്യവസായ സ്ഥാപനങ്ങള്‍ക്കു 50 ശതമാനം ജീവനക്കാരോടെ പ്രവർത്തിക്കാം. വ്യവസായ സ്ഥാപനങ്ങള്‍ക്ക് അസംസ്കൃത വസ്തുക്കൾ വിൽക്കുന്ന കടകൾ ചൊവ്വ, വ്യാഴം, ശനി ദിവസങ്ങളിൽ 5 മണിവരെ പ്രവര്‍ത്തിക്കാം.
പാക്കേജിങ് കടകൾക്കും ഈ ദിവസങ്ങളിൽ തുറക്കാം. ബാങ്കുകൾ തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 5 മണി വരെ പ്രവർത്തിക്കാം. വിദ്യാർഥികൾക്കു ആവശ്യമായ സാധനങ്ങൾ വിൽക്കുന്ന കടകൾ, തുണിക്കട, സ്വർണക്കട, പാദരക്ഷവിൽക്കുന്ന കടകൾ തുടങ്ങിയവയ്ക്കു തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ 5 മണിവരെ പ്രവർത്തിക്കാം. കള്ളു ഷാപ്പുകൾക്കു കള്ള് പാഴ്സലായി നൽകാനും അനുമതി നൽകി.
പ്രതികരിക്കാൻ ഇവിടെ എഴുതുക