സിനിമകളിലൂടെയും സീരിയലുകളിലൂടെയും സ്റ്റേജ് ഷോകളിലൂടെയുമെല്ലാം പ്രേക്ഷകർക്ക് ഏറെ സുപരിചിതയായ അഭിനേത്രിയാണ് സുബി സുരേഷ്. സോഷ്യൽ മീഡിയയിലും സുബി ഏറെ സജീവമാണ്. സുബി പങ്കുവച്ച ഒരു ചിത്രമാണ് ഇപ്പോൾ സോഷ്യൽ മീഡിയ ആഘോഷമാക്കുന്നത്.
‘ചതിക്കാത്ത ചന്തു’ എന്ന ചിത്രത്തിലെ സലിം കുമാർ അവതരിപ്പിച്ച ഡാൻസ് മാസ്റ്റർ വിക്രം എന്ന കഥാപാത്രം മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടതാണ്. ആ കഥാപാത്രത്തിനോട് സാമ്യമുള്ള ഒരു ചിത്രമാണ് സുബി ഇപ്പോൾ പങ്കു വയ്ക്കുന്നത്.
ഈ ചിത്രങ്ങൾ തമ്മിൽ എന്തെങ്കിലും സാമ്യമുണ്ടോ എന്നാണ് സുബി ചോദിക്കുന്നത്. രസകരമായ കമന്റുകളാണ് ചിത്രത്തിന് ലഭിക്കുന്നത്. ഇത് വിക്രം ഏലിയാസ്, ജാക്സൺ ഏലിയാസ് സുബി അല്ലയോ?, എത്ര മറച്ചു വെക്കാൻ ശ്രമിച്ചാലും കാലം തെളിയിക്കുക തന്നെ ചെയ്യും, സലീം കുമാറിന്റെ അനിയത്തി ആണല്ലേ?, ഒരമ്മ പെറ്റ അളിയൻമാരാണെന്നെപറയൂ എന്നിങ്ങനെ പോവുന്നു കമന്റുകൾ.
പ്രതികരിക്കാൻ ഇവിടെ എഴുതുക