സിനിമകളിലെ ചുംബനരംഗങ്ങളുടെ പേരിലുള്ള വിമര്‍ശനങ്ങള്‍ക്ക് മറുപടി നല്കി നടന് ടൊവിനോ തോമസ്. അടുത്തായി റിലീസ് ചെയ്ത താരത്തിന്റെ ‘കള’ എന്ന ചിത്രത്തിലെ ചുംബനരംഗത്തിന് നേരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു.
കേരളത്തില്‍ കാണാന്‍ പറ്റാത്ത സിനിമയാണെന്നും കുടുംബവുമായി ഈ ചിത്രം എങ്ങനെ കാണുമെന്നും പലരും ചോദിച്ചത്.
അഭിനയിക്കാന്‍ അറിയാത്തതു കൊണ്ടാണ് ചുംബനരംഗങ്ങള്‍ ചെയ്ത് സിനിമയില്‍ പിടിച്ചു നില്ക്കാന് നോക്കുന്നതെന്ന അധിക്ഷേപങ്ങളും താരത്തിന് നേരെ വന്നിരുന്നു. ഈ വിമര്‍ശനങ്ങള്‍ക്ക് ശക്തമായ മറുപടിയുമായി എത്തിയിരിക്കുകയാണ് ടൊവിനോ ഇപ്പോള്‍.
ചില വിമര്‍ശന പോസ്റ്റുകള്‍ താന്‍ കണ്ടിരുന്നതായാണ് താരം പറയുന്നത്. സിനിമ ഗംഭീരമാണ്, പക്ഷേ അവര്‍ക്ക് പ്രണയരംഗങ്ങള്‍ ഒഴിവാക്കാമായിരുന്നു, അത്തരം രംഗങ്ങള്‍ ഒരു കുടുംബത്തോടൊപ്പം കാണാന്‍ പ്രയാസമാണ് എന്നൊക്കെയുള്ള തരത്തില്‍.
പക്ഷേ ഒരു എ സര്‍ട്ടിഫൈഡ് സിനിമയില്‍, 45 മിനിറ്റ് അടിയും ഇടിയും കാണാം, അത് കുഴപ്പമില്ല, പക്ഷേ രണ്ട് മിനിറ്റ് പ്രണയരംഗം കാണാന്‍ സാധിക്കില്ല, ഇതിലെ യുക്തി എവിടെ? എന്നാണ് ടൊവിനോ സിനിമ എക്സ്പ്രസിന് നല്കിയ അഭിമുഖത്തില്‍ പ്രതികരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക