സ്ത്രീകളെ സംബന്ധിച്ചിടത്തോളം ആർത്തവദിനങ്ങൾ പ്രയാസകരവും വേദനാകരവുമാണ്. ഈ സമയത്ത് വ്യക്തിശുചിത്വം വളരെ പ്രധാനപ്പെട്ടതാണ്.
1. ആർത്തവ തീയതി കുറിച്ച് വയ്ക്കാൻ സ്ത്രീകൾ ശ്രദ്ധിക്കേണ്ടത് വളരെ അത്യാവശ്യമാണ്. അല്ലെങ്കിൽ ആര്‍ത്തവം ക്രമംതെറ്റിയാല്‍ തിരിച്ചറിയാന്‍ സാധിക്കില്ല. മാത്രമല്ല ഗര്‍ഭധാരണത്തിന് ശ്രമിക്കുന്നവര്‍ക്ക് ഇത് ബുദ്ധിമുട്ടുണ്ടാക്കിയേക്കാം.
2. സാനിറ്ററി പാഡ്, മെന്‍സ്ട്രല്‍ കപ്പ് തുടങ്ങിയവ കൃത്യമായ ഇടവേളകളില്‍ മാറ്റാതിരിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യും. കൃത്യമായ ഇടവേളകളില്‍ പാഡ്, കപ്പ്, എന്നിവ മാറ്റുന്നത് വ്യക്തിശുചിത്വം നിലനിർത്താൻ അത്യവശ്യമാണ്.
3. ആര്‍ത്തവദിനങ്ങളില്‍ സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ഒഴിവാക്കുക. സുരക്ഷിതമല്ലാത്ത ലൈംഗികബന്ധം ബാക്ടീരിയല്‍, ഫംഗസ് ഇന്ഫെക്ഷന് എന്നിവയ്ക്ക് കാരണമാകും.
4. വജൈനല്‍ ഭാഗത്ത് സോപ്പ് ഉപയോഗിക്കുന്നത് ആരോഗ്യത്തിന് ദോഷം ചെയ്യുമെന്ന് ഡോക്ടർമാർ. വജൈനല്‍ ഭാഗത്ത് ആരോഗ്യകരമായ ബാക്ടീരിയകളുണ്ട്. ഇവ യോനിയുടെ ആരോഗ്യത്തിനും ഏറെ അത്യാവശ്യമാണ്. സോപ്പുപയോഗിച്ച് ഈ ഭാഗം കഴുകുമ്പോള്‍ അണുബാധ പോലുള്ള പ്രശ്നങ്ങളില്‍ നിന്നും വജൈനയെ സംരക്ഷിക്കുന്ന ബാക്ടീരിയകള്‍ നശിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക