കോഴിക്കോട്: ഒന്നാം ക്ലാസില്‍ പ്രവേശനം നേടിയ കുട്ടികള്‍ക്കായുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ സന്ദേശം പ്രവേശനോത്സവത്തിന് മുന്‍പ് കുട്ടികളുടെ വീടുകളില്‍ നേരിട്ടെത്തിക്കണമെന്ന് പൊതുവിദ്യാഭ്യാസ വകുപ്പ് നിര്‍ദേശിച്ചിട്ടില്ലെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി. സന്ദേശം നേരിട്ടെത്തിക്കേണ്ടതില്ലെന്നും പുതിയ ഉത്തരവിറക്കുമെന്നും മന്ത്രി വ്യക്തമാക്കി.
അതേസമയം അധ്യാപക സംഘടനകള്‍ തെറ്റിദ്ധരിച്ചാണ് വിവാദത്തിന് കാരണമായതെന്ന് മന്ത്രി പറഞ്ഞു. എല്ലാ കുട്ടികളുടെയും വീടുകളിലും മുഖ്യമന്ത്രിയുടെ സന്ദേശം നേരിട്ടെത്തിക്കണെന്നതിനെതിരെ അധ്യാപക സംഘടന രംഗത്തെത്തിയിരുന്നു.
സന്ദേശം നേരിട്ടെത്തിക്കേണ്ടെന്നും വാട്സാപ്പിലൂടെയോ മറ്റു മാര്‍ഗങ്ങളിലൂടെയോ കുട്ടികളില്‍ എത്തിയാല്‍ മതിയെന്ന് മന്ത്രി വ്യക്തമാക്കി
പ്രതികരിക്കാൻ ഇവിടെ എഴുതുക