യുഎഇയിലേക്കുള്ള യാത്ര വിലക്ക് നീട്ടിയ വാർത്ത പങ്കുവെച്ച് സംവിധായകൻ ഒമർ ലുലു. ആരെങ്കിലും ചാർട്ടേഡ് ഫ്ലൈറ്റിൽ പോകുന്നുണ്ടെങ്കിൽ തന്നെ അറിയിക്കണേ എന്ന കുറിപ്പോടെയാണ് ഒമർ ലുലു വാർത്ത പങ്കുവെച്ചിരിക്കുന്നത്. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ ഈ പ്രതികരണം.
‘ആരെങ്കിലും ചാർട്ടേഡ് ഫ്ലൈറ്റിൽ ദുബായ് പോകുന്നുണ്ടെങ്കിൽ പറയണേ’, ഒമർ ലുലു ഫേസ്ബുക്കിലൂടെ പറഞ്ഞു.
ഇന്ത്യയിൽ നിന്നും യു എ ഇയിലേക്കുള്ള യാത്രാവിലക്ക് ജൂൺ 30 വരെയാണ് നീട്ടിയിരിക്കുന്നത്. ഇന്ത്യയില്‍ കോവിഡ് വര്‍ധനവില്‍ കുറവില്ലാത്ത സാഹചര്യത്തിലാണ് യുഎഇ പ്രവേശനവിലക്ക് ദീര്‍ഘിപ്പിച്ചത്. നേരത്തെ ജൂൺ 14 വരെയാണ് വിലക്ക് നീട്ടിയിരുന്നത്.
അതേസമയം മലയാളം സെലിബ്രിറ്റികളിൽ ഫേസ്ബുക്ക് സെർച്ചിൽ പോപ്പുലർ ടാഗ് ഒമർ ലുലുവിന് ലഭിച്ചത് വാർത്തകളിൽ ഇടം നേടിയിരുന്നു.
ആദ്യമായിട്ടാണ് ഒരു മലയാള സിനിമ സംവിധായകന് ഫേസ്ബുക്കിന്റെ പോപ്പുലർ ടാഗ് കിട്ടുന്നത്. താരങ്ങളിൽ പൃഥ്വിരാജ്,ടൊവിനോ ഒക്കെ ആണ് നേരത്തേ പോപ്പുലർ ടാഗ് കിട്ടിയവർ
പ്രതികരിക്കാൻ ഇവിടെ എഴുതുക