അഭിനയ രംഗത്ത് നിന്നും വിട്ടു നിന്നതിനെ കുറിച്ചും തിരികെ എത്തിയതിനെ കുറിച്ചും ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് നടി ലെന. സിനിമ തന്നെ തിരിച്ചു വിളിക്കുകയായിരുന്നു എന്ന് ബിഹൈന്‍ഡ് വുഡ്സിന് നല്കിയ അഭിമുഖത്തില്‍ പറഞ്ഞു.
പല തവണ സിനിമയില്‍ നിന്ന് വിട്ടു പോയിട്ടുണ്ട്. ഡിഗ്രി കഴിഞ്ഞ സമയത്ത് സുരേഷ് ഗോപിക്ക് ഒപ്പം രണ്ടാം ഭാവം സിനിമ ചെയ്ത കഴിഞ്ഞ ശേഷം ഇനി സീരിയസായ ജോലി നോക്കണമെന്ന് ആലോചിച്ചു. അഭിനയം ഒന്നും ഒരു ജോലിയായിട്ട് പറയാന്‍ പറ്റില്ലെന്നായിരുന്നു ആലോചിച്ചത്. ഡിഗ്രിക്ക് സൈക്കോളജി ആയിരുന്നു ചെയ്തത്.
അതിന് ശേഷം ബോംബെയില്‍ ക്ലിനിക്കല്‍ സൈക്കോളജിയില്‍ മാസ്റ്റേഴ്സ് ഡിഗ്രി എടുക്കാന്‍ പോയി. ആ സമയത്ത് സിനിമയില്‍ നിന്നും വിട്ടു നിന്നിരുന്നു. പിന്നെ തിരിച്ച് സിനിമയിലേക്ക് തന്നെ വന്നു.2004ല്‍ കല്യാണം കഴിച്ച സമയത്ത് ഇനി സിനിമയില്‍ അഭിനയിക്കില്ലെന്ന് പറഞ്ഞ് ഏതാണ്ട് ഒരു വര്‍ഷം മാറി നിന്നു. പിന്നെ പറ്റുന്നില്ല, തിരിച്ചെത്തി. ഇതോടെ സിനിമയില്‍ സജീവമായിയെന്ന് താരം പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക