തന്റെ ഹാക്ക് ചെയ്യപ്പെട്ട ഫെയ്സ് ബുക്ക് പേജിനെക്കുറിച്ച് അനൂപ് മേനോൻ. ഫെയ്സ്ബുക്കിന്റെ നാല് അഡ്മിന്മാരെയും റിമൂവ് ചെയ്ത ഹാക്കര്‍ 15 ലക്ഷം ഫോളോവേഴ്സുള്ള പേജിനെ തമാശ വീഡിയോകള്‍ അപ്ലോഡ് ചെയ്യാനാണ് ഉപയോഗിക്കുന്നതെന്ന് അനൂപ് മേനോന് പറഞ്ഞു.
പ്രൊഫൈല്‍ പികും മാറ്റിയിട്ടുണ്ട്. ഹിന്ദി എഴുത്തുകളുള്ള ഒരു കാര്‍ട്ടൂണ്‍ രാജാവിന്റെ ചിത്രമാണ് ഇവിടെ വെച്ചിരിക്കുന്നത്.
മുമ്പ് സിനിമാ രംഗത്തുള്ള പലരുടെയും സോഷ്യല്‍ മീഡിയ പേജുകള്‍ ഹാക്ക് ചെയ്യപ്പെട്ടിരുന്നു. അടുത്ത കാലത്തായി യുവനടി നന്ദന വര്‍മയുടെ ഫെയ്സ്ബുക്ക് ഹാക്ക് ചെയ്യപ്പെട്ടിരുന്നു.
പേജില്‍ നിന്നും നിരവധി പോസ്റ്റുകളും മറ്റു പലരുടെയും പോസ്റ്റുകളില്‍ കമന്റുമിട്ട സംഘം പലര്‍ക്കും മേസേജുകളും അയച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക