സൽമാനെ നശിപ്പിക്കുമെന്നും ഒടുവിൽ ടെലിവിഷൻ സീരിയലുകളിൽ അഭയം തേടേണ്ടിവരുമെന്നും സിനിമാനിരൂപകനും നടനുമായ കമാൽ ആർ. ഖാൻ.
ഈയിടെ റിലീസ് ചെയ്ത രാധെ എന്ന സൽമാൻ ഖാൻ ചിത്രത്തിന് കെ.ആർ.കെ. മോശം റിവ്യുവാണ് നൽകിയത്. നിരൂപണത്തിന് പുറമേ വ്യക്തിപരമായ അധിക്ഷേപങ്ങളും ഇദ്ദേഹം നടത്തിയിരുന്നു. ഇതിനെതിരെ സൽമാൻ മാനനഷ്ടക്കേസ് നൽകിയതാണ് പ്രകോപനത്തിന് കാരണം.
സംഭവത്തിൽ കെ.ആർ.കെ. പ്രതികരണവുമായി രംഗത്തെത്തി. കേസ് സൂചിപ്പിക്കുന്നത് ആളുകൾ ഭയപ്പെടുന്നു എന്നതിന് തെളിവാണെന്നെന്നും കെ.ആർ.കെ. അവകാശപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക