തിരുവനന്തപുരം ∙ 18 വയസിനു മുകളിലുള്ളവർക്ക് കോവിഡ് വാക്സീൻ സൗജന്യമായി നൽകാനുള്ള പദ്ധതിക്കായി 1000 കോടി ബജറ്റിൽ അനുവദിച്ച് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. അനുബന്ധ ഉപകരണങ്ങൾ വാങ്ങുന്നതിന് 500 കോടി വകയിരുത്തി. തീരദേശത്ത് അടിസ്ഥാന സൗകര്യവികസനത്തിനും
തീരസംരക്ഷണത്തിനും 5300 കോടി ചെലവുവരുമെന്ന് ധനമന്ത്രി പറഞ്ഞു.
ആദ്യഘട്ടമായി 1500 കോടി കിഫ്ബി നൽകും. അടുത്ത കാലവർഷത്തിനു മുൻപ് ഇതിൻറെ ഗുണഫലം ലഭിക്കും. 4 വർഷം കൊണ്ട് പദ്ധതി
പൂർത്തിയാക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക