രാജ്യത്തെ ഏറ്റവും മോശ ഭാഷയെതെന്ന ചോദ്യത്തിന് കന്നഡ എന്ന് മറുപടി നൽകിയ ഗൂഗിളിനെതിരെ നിയമ നടപടിയ്ക്കൊരുങ്ങി കർണാടക സർക്കാർ. ഗൂഗിള്‍ സെര്‍ച്ച് എഞ്ചിനില്‍ നിന്നുള്ള പരാമര്‍ശത്തില്‍ നിയമനടപടി സ്വീകരിയ്ക്കുമെന്ന് കർണാടക സർക്കാർ വ്യക്തമാക്കി. വിഷയത്തിൽ ഗൂഗിളിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക പ്രതിഷേധം ഉയർന്നിരുന്നു. ട്വിറ്ററിലൂടെ പ്രതിഷേധം ശക്തമായപ്പോഴാണ് സർക്കാർ ഇക്കാര്യത്തിൽ ഇടപെട്ടത്. വിഷയത്തെ സംബന്ധിച്ച് ഗൂഗിൾ അധികൃതർക്ക് നോട്ടീസ് നൽകുമെന്ന് സർക്കാർ അറിയിച്ചു.
ന്യൂനപക്ഷ സ്കോളര്‍ഷിപ്പ്; സര്‍വകക്ഷിയോഗം ഇന്ന് വിഡിയോ കോണ്‍ഫറന്‍സിലൂടെ നടക്കും
ചോദ്യത്തിന് മറുപടിയായി ഒരു വെബ്സൈറ്റില്‍ നല്കിയ വിവരം ഗൂഗിൾ നൽകുകയായിരുന്നു. ഇതോടെ ഈ വെബ്സൈറ്റ് ആളുകൾ റിപ്പോർട്ട് ചെയ്യുകയും ചെയ്തിട്ടുണ്ട്. കന്നട ഭാഷക്ക് അതിന്റേതായ ചരിത്രമുണ്ടെന്നും 2,500ലധികം വര്‍ഷത്തിന്റെ പഴക്കമുണ്ടെന്നും കന്നടിഗരുടെ അഭിമാനമാണെന്നും സർക്കാർ വ്യക്തമാക്കി. ഇപ്പോള്‍ ഇന്ത്യയിലെ ഏറ്റവും മോശമായ ഭാഷയായി കന്നടയെ ചിത്രീകരിക്കുന്നതിലൂടെ കന്നടിഗരുടെ അഭിമാനത്തെ അവഹേളിക്കുകയാണ് ഗൂഗിൾ ചെയ്തതെന്നും അവർ പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക