ന്യൂനപക്ഷ സ്കോളര്‍ഷിപ്പ് വിഷയവുമായി ബന്ധപ്പെട്ട് സർവകക്ഷി യോഗം ഇന്ന് ചേരും. വിഷയത്തിൽ മുഖ്യമന്ത്രി വിളിച്ചു ചേർക്കുന്ന സര്‍വകക്ഷിയോഗം വൈകീട്ടാണ് നടക്കുക. വീഡിയോ കോണ്‍ഫറന്‍സിലൂടെ വൈകുന്നേരം 3.30ന് യോഗം നടക്കും. ഇന്ന് നടക്കുന്ന സർവകക്ഷി യോഗത്തിൽ വിഷയത്തെ സംബന്ധിച്ച് നിർണായക തീരുമാനങ്ങൾ ഉണ്ടാകുമെന്നാണ് പ്രതീക്ഷ. വിഷയത്തിൽ ഹൈക്കോടതി വിധിയെ തുടർന്നുണ്ടായ സാഹചര്യം ചർച്ച ചെയ്യും.
തുടർന്ന് കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കണമോ എന്നത് സംബന്ധിച്ച് യോഗത്തിനു ശേഷം തീരുമാനമെടുക്കും. വിഷയത്തിൽ വ്യത്യസ്ത അഭിപ്രായം ഉയര്‍ന്ന സാഹചര്യത്തില്‍ വിവിധ രാഷ്ട്രീയ പാര്‍ട്ടികളുടെ അഭിപ്രായം തേടുകയാണ് യോഗത്തിലൂടെ ലക്ഷ്യമിടുന്നത്. അതേസമയം വിധി നടപ്പാക്കണമെന്നാണ് ക്രൈസ്തവ സഭകളുടെ ആവശ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക