മലയാളികളുടെ പ്രിയ സംവിധായകന് സച്ചിയുടെ ഭാര്യ സിജി ചേച്ചി പാടിയ ഗാനം പങ്കുവെച്ചിരിക്കുകയാണ് സംവിധായിക ആയിഷ സുല്‍ത്താന. അദ്ദേഹത്തിന്റെ വിവാഹവാർഷികത്തിലാണ് ആയിഷ ഗാനം പങ്കുവെച്ചിരിക്കുന്നത്.
‘ഇതെന്റെ സിജി ചേച്ചി പാടിയതാണ്. ഭുമിയിൽ നിന്നും ആരും ഒരിക്കലും നമ്മേ വിട്ട് പോവില്ല… അവരുടെ ഓർമ്മകൾ അവർ ചെയ്ത കർമ്മങ്ങൾ ഇന്നും നമ്മൾ ഓർക്കുന്നുണ്ടെങ്കിൽ ഒന്നുറപ്പിച്ചോ അവർ പറയാൻ ബാക്കി വെച്ച കാര്യങ്ങൾ ഇനിയും ഒരുപാട് ഉണ്ട്,
ആ തിരിച്ചറിവ് ഒരാളിൽ ഉണ്ടാവുമ്പോൾ ആണ് ആ ബാക്കി വെച്ച കർമ്മങ്ങൾ ഏറ്റെടുത്ത് ചെയ്യാനുള്ള ശക്തി നമ്മിൽ ഉണ്ടാക്കി എടുക്കുന്നത്, സച്ചി സാർ ബാക്കി വെച്ചിട്ട് പോയ കർമ്മം സിജി ചേച്ചിയിലൂടെ നമ്മിലേക്ക് എത്തും… ഉറപ്പ്, ആയിഷ വീഡിയോയ്ക്കൊപ്പം കുറിച്ചിരിക്കുന്നു.
https://www.facebook.com/100005390673466/videos/1622623244594016/
‘അയ്യപ്പനും കോശിയും’ എന്ന തന്റെ സൂപ്പര്‍ ഹിറ്റ് ചിത്രത്തിന്റെ ആഘോഷങ്ങള്‍ തീരും മുന്‍പാണ് സച്ചി എന്ന പ്രതിഭ ലോകത്തോട് വിടവാങ്ങിയത്. സച്ചിയുടെ മരണം മലയാള സിനിമയുടെ തീരാനഷ്ടമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക