കുവൈറ്റ് സിറ്റി: ഈയാഴ്ച വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ കുവൈറ്റ് സന്ദർശിക്കുമെന്ന് റിപ്പോർട്ട്. കുവൈറ്റ് വിദേശകാര്യമന്ത്രിയുമായി ജയ്ശങ്കർ കൂടിക്കാഴ്ച നടത്തും.
വിദേശ മന്ത്രിമാരുടെ തലത്തിൽ സംയുക്ത കമ്മീഷൻ സ്ഥാപിക്കുമെന്ന് ഇരുരാജ്യങ്ങളും നേരത്തെ പ്രഖ്യാപിച്ചിരുന്നു.
ഇതും പ്രതിരോധം, വ്യാപാരം, ഊർജ്ജം, അടിസ്ഥാന സൗകര്യങ്ങൾ, ആരോഗ്യ സംരക്ഷണം, വിദ്യാഭ്യാസം തുടങ്ങി വിവിധ മേഖലകളിലെ സഹകരണം സംബന്ധിച്ചും ചർച്ച ചെയ്തേക്കും.കൊവിഡ് വ്യാപനം രൂക്ഷമായ പശ്ചാത്തലത്തിൽ ഇന്ത്യയ്ക്ക് അടിയന്തര വൈദ്യസഹായങ്ങൾ എത്തിച്ച രാജ്യങ്ങളിലൊന്നാണ് കുവൈറ്റ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക