ഇന്ത്യയിൽ നിർമിച്ച് വിതരണം ചെയ്യുന്ന കോവീഷീൽഡ് വാക്സീനും ഓക്സ്ഫോർഡ് ആസ്ട്രാസെനക്കയും തുല്യമാണെന്ന് അംഗീകരിച്ച് സൗദിഅറേബ്യ. ഇന്ത്യയിൽ നിന്ന് കോവീഷീൽഡ് സ്വീകരിച്ചവർക്കും ഇനി സൗദിയിൽ ക്വാറന്റീൻ ഇളവ് ലഭിക്കും.
സൗദി അംഗീകരിച്ച വാക്സീനുകളുടെ പട്ടികയിൽ ആസ്ട്രാസെനക്കയെ ഉൾപ്പെടുത്തിയിരുന്നെങ്കിലും അതിന് തുല്യമായ കോവീഷീൽഡ് സ്വീകരിച്ചവർക്ക് ക്വാറൻറീൻ ഇളവ് അനുവദിച്ചിരുന്നില്ല. തുടർന്ന് റിയാദിലെ ഇന്ത്യൻ എംബസി അധികൃതർ സൗദി ആരോഗ്യമന്ത്രാലയവുമായി നടത്തിയ ചർച്ചയിലാണ് കോവീഷീൽഡിന് അംഗീകാരം നൽകിയത്. ഇതുസംബന്ധിച്ച് വിമാനത്താവളങ്ങളിലടക്കം അറിയിപ്പ് കൈമാറിയിട്ടുണ്ട്. നിലവിൽ ഇന്ത്യയിൽ നിന്ന് സൗദിയിലേക്ക് നേരിട്ട് പ്രവേശിക്കുന്നതിന് വിലക്ക് തുടരുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക