ദിലീപിന്റെയും കുടുംബത്തിന്റെയും പുതിയ വിശേഷങ്ങൾ അറിയാൻ ആരാധകർക്ക് ആവേശമാണ്. ദിലീപിനൊപ്പം കാവ്യ മാധവനും മീനാക്ഷിയും മഹാലക്ഷിയുമെല്ലാം വാർത്തകളിൽ നിറയാറുണ്ട്.വിവാഹ ശേഷം സിനിമ വിട്ട കാവ്യ കുടുംബ ജീവിതത്തിന് പ്രാധാന്യം നൽകുകയായിരുന്നു.
2016 നവംബറിലായിരുന്നു ദിലീപും കാവ്യയും വിവാഹിതരായത്. തുടർന്ന് 2018ൽ മകൾ മഹാലക്ഷ്മി ഇവരുടെ ജീവിതത്തിലേക്ക് എത്തി. ദിലീപിന്റെ മക്കളുടെ ചിത്രങ്ങളെല്ലാം എപ്പോഴും സോഷ്യൽ മീഡിയയിൽ വൈറലാകാറുണ്ട്.
അതേസമയം മഹാലക്ഷ്മിയുടെതായി വന്ന ക്യൂട്ട് ചിത്രങ്ങളാണ് ഇത്തവണ ആരാധകർ ഏറ്റെടുത്തിരിക്കുന്നത്. മഹാലക്ഷ്മിയുടെ ചിത്രങ്ങൾ ചേർത്തുവെച്ചുളള ഒരു കൊളാഷ് ആണ് ഇപ്പോൾ സമൂഹ മാധ്യമങ്ങളിൽ പ്രചരിക്കുന്നത്. കാവ്യ മാധവന്റെ ആരാധക പേജുകളിൽ അടക്കം ഈ ചിത്രം വന്നിരിക്കുന്നു. താരപുത്രിയുടെ ചിത്രങ്ങൾക്ക് താഴെ നിരവധി പേരാണ് കമന്റുകളുമായി എത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക